സ്വാതന്ത്ര്യദിനത്തിൽ അയോധ്യയിലെ രാംജന്മ ഭൂമിയിൽ പാക് ചാരസംഘടനയായ ഐഎസ്ഐ ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നുണ്ടെന്ന് ഇന്റലിജിൻസ് റിപ്പോർട്ടുകൾ.ഉത്തർപ്രദേശിലെ അയോധ്യയിലുള്ള രാംജന്മഭൂമിയിൽ ആക്രമണം നടത്താൻ ഐഎസ്ഐ ലഷ്കർ -ഇ -ത്വയ്ബ, ജെയ്ഷ് -ഇ-മുഹമ്മദ് എന്നീ തീവ്രസംഘടനയിലെ ഭീകരർക്ക് പാകിസ്ഥാൻ പരിശീനം നല്കുന്നുണ്ടെന്നാണ് ഇന്ത്യൻ ഇന്റലിജിൻസ് ഏജൻസിയായ റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങിന്റെ കണ്ടെത്തൽ.
ആക്രമണത്തിനായി മൂന്ന് മുതൽ അഞ്ചു ഗ്രൂപ്പുകളെയായിരിക്കും പാകിസ്ഥാൻ അയക്കുക.ആക്രമണത്തിന്റെ തീവ്രസ്വഭാവം വർധിപ്പിക്കാൻ പാകിസ്ഥാൻ ഇന്ത്യയിലെ വിവിഐപികളെയും അപകടപ്പെടുത്താൻ ലക്ഷ്യമിട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് ഡൽഹി,അയോധ്യ,കശ്മീർ എന്നിവിടങ്ങളിൽ കനത്ത ജാഗ്രതയേർപ്പെടുത്തുകയും സുരക്ഷാ പരിശോധനകൾ കർശനമാക്കുകയും ചെയ്തിട്ടുണ്ട്.
Discussion about this post