Sunday, September 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നാവിക സേനയുടെ അപ്രതീക്ഷിത നീക്കം: ചൈനയ്ക്ക് താക്കിതായി നിരന്നത് ഐ എന്‍ എസ് വിക്രമാദിത്യ, അരിഹന്ത് തുടങ്ങിയ പോര്‍ക്കപ്പലുകള്‍

by Brave India Desk
Jul 29, 2020, 10:19 am IST
in India
Share on Facebook
Tweet
WhatsAppTelegram

ഇന്ത്യക്കെതിരേ നിരന്തരം ഭീഷണിയുയര്‍ത്തുന്ന ചൈനയ്ക്ക് അതിശക്തമായ താക്കീതുമായി ഇന്ത്യന്‍ നാവികസേന. ചൈനയ്ക്ക് കൃത്യമായ സന്ദേശം നല്‍കിക്കൊണ്ട് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നാവിക സേനയുടെ ശക്തിപ്രകടനം നടന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിലും മലാക്കാ കടലിടുക്കിലുമായി ഇന്ത്യയുടെ ഏതാണ്ട് മുഴുവന്‍ കപ്പലുകളും അന്തര്‍വാഹിനികളും വിമാനങ്ങളും മറ്റ് സംവിധാനങ്ങളും കൂട്ടി യോജിപ്പിച്ച് ലോകത്തെ അമ്പരപ്പിച്ചു കൊണ്ടാണ് നാവികസേനയുടെ ശക്തിപ്രകടനം നടന്നത്.

ഇസ്റ്റേണ്‍ നേവല്‍ കമാന്‍ഡും വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡും സംയുക്തമായാണ് ഈ ശക്തി പ്രകടനം നടത്തിയത്.ചൈനയ്ക്ക് അതിശക്തമായ ഒരു സന്ദേശമാണ് ഇതുമൂലം നല്‍കിയതെന്ന് പ്രതിരോധവിദഗ്ധര്‍ അഭിപ്രായപ്പെട്ടു, അപ്രതീക്ഷിതമായായിരുന്നു ഇന്ത്യ ഇങ്ങനെയൊരു നീക്കം നടത്തിയത്.

Stories you may like

നേപ്പാൾ ദുരന്ത ചർച്ചകൾക്കിടെ ഇന്ത്യക്കാർക്കെതിരെ വംശീയ അധിക്ഷേപം; അന്വേഷണത്തിന് ഉത്തരവിട്ട് സിംഗപ്പൂർ, നടപടി കർശനമാക്കും

2030-ഓടെ പ്രതിവർഷം 50 വിക്ഷേപണങ്ങൾ; ബഹിരാകാശത്ത് ഇന്ത്യയുടെ വമ്പൻ കുതിപ്പ്, സ്വകാര്യ മേഖലയ്ക്ക് പുതിയ ചിറകുകൾ

ഇന്ത്യൻ മഹാസമുദ്രത്തിൽ ആധിപത്യമുറപ്പിക്കാൻ കാലങ്ങളായി ചൈന ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യക്ക് ചുറ്റും അയൽ രാജ്യങ്ങളിൽ തുറമുഖങ്ങൾ സ്വാധീനത്തിലാക്കി നമ്മെ സമ്മർദ്ദത്തിലാക്കുകയായിരുന്നു ചൈനയുടെ പ്രധാന രീതി. മ്യാന്മാറിലും ശ്രീലങ്കയിലും ചൈനീസ് നിയന്ത്രണത്തിൽ തുറമുഖങ്ങളുണ്ട്. പാകിസ്ഥാനിലെ ഗ്വാദർ തുറമുഖം ചൈന നേരിട്ട് നടത്തുകയാണ്. ആഫ്രിക്കയിലും ചൈനാ നിയന്ത്രണത്തിൽ തുറമുഖങ്ങളുണ്ട്. ഇവയും ഇവയിലേക്കുള്ള കപ്പൽച്ചാലുകളും വരുതിയിലാക്കി ഇന്ത്യയെ നാവികശേഷി ഉപയോഗിച്ച് സമ്മർദ്ദത്തിലാക്കുകയായിരുന്നു ചൈനയുടെ ഗൂഢലക്ഷ്യം. എന്നാൽ ഇന്ത്യ അതിനെതിരേ അതിശക്തമായ നടപടികളാണ് എടുത്തത്. ജപ്പാൻ മുതൽ ഇറാൻ വരെയുള്ള രാഷ്ട്രങ്ങളിൽ ചൈനയെ സമ്മർദ്ദത്തിലാക്കാനുള്ള ബന്ധങ്ങൾ ഇന്ത്യ ഉണ്ടാക്കിയിട്ടുണ്ട്.

ഈ പശ്ചാത്തലത്തിൽ ലഡാക്കിൽ നടന്ന ചൈനീസ് അതിക്രമത്തിത്തുടർന്ന് നാവികസേന ചൈനയ്ക്ക് കൃത്യമായ സന്ദേശം നൽകിയിരിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യൻ നാവികസേനയെ ചെറുക്കാൻ ചൈനയ്ക്കാവില്ല എന്ന ശക്തമായ സന്ദേശമാണ് ഇതോടെ ചൈനയ്ക്ക് ലഭിച്ചിരിക്കുന്നത്.

80% ചൈനീസ് ചരക്കുഗതാഗതം നടക്കുന്ന മലാക്ക കടലിടുക്ക് നിയന്ത്രിക്കുന്നത് ഇന്ത്യൻ നാവികസേനയാണ്. ലോകത്തെ ചരക്കുഗതാഗതത്തിന്റെ 25ശതമാനവും ഈ കടലിടുക്കിലൂടെയാണ് നടക്കുന്നത്. മലാക്ക കടലിടുക്കിലുള്ള ശക്തിപ്രകടനം നടത്തിയതോടെ ആ സന്ദേശവും ഇന്ത്യ ചൈനയ്ക്ക് നൽകുന്നുണ്ട്. ഈ കടലിടുക്ക് നിയന്ത്രിക്കാൻ കഴിയുന്നതുകൊണ്ട് ചൈനയുടെ മുഴുവൻ വാണിജ്യവ്യവസായങ്ങളേയും കഴുത്തു ഞെരിക്കാൻ ഇന്ത്യക്കാവും എന്നാണ് ഫോബ്സ് മാഗസിൻ റിപ്പോർട്ട് ചെയ്തത്. ഇന്ത്യ കനിഞ്ഞില്ലെങ്കിൽ ചൈനീസ് കപ്പലുകൾക്ക് മുഴുവൻ അവിടെ നങ്കൂരമിടുക മാത്രമേ കഴിയൂ എന്ന് പ്രതിരോധ വിദഗ്ധനായ എച് ഐ സട്ടൻ എഴുതുന്നു.

ഇന്ത്യയുടെ വിമാനവാഹിനിയായ ഐ എൻ എസ് വിക്രമാദിത്യ, ഇന്ത്യൻ നിർമ്മിതമായ അന്തർവാഹിനി അരിഹന്ത് എന്നിവയും ശക്തിപ്രകടനത്തിൽ പങ്കെടുത്തിരുന്നു. ഇതോടെ ചൈന പാകിസ്ഥാനു മുകളിൽ ശക്തമായ സമ്മർദ്ദവുമായി മുന്നോട്ടുപോകാനാണ് സാദ്ധ്യത. ഇന്ത്യൻ മഹാസമുദ്രത്തിൽ നിലയുറപ്പിക്കാനാകാത്തതു കൊണ്ടാണ് പാകിസ്ഥാന്റെ ഭൂരിഭാഗവും കൈയ്യടക്കി ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് എന്ന പേരിൽ കരമാർഗ്ഗം ഭൂഖണ്ഡാനന്തര ചരക്കുഗതാഗതത്തിനു ചൈന ശ്രമിക്കുന്നത്.

Tags:
Share97
Tweet
SendShare

Latest stories from this section

സൗത്ത് വെസ്റ്റ് ഡൽഹിയിൽ വിദ്യാർത്ഥികളുടെ പിജി കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

സൗത്ത് വെസ്റ്റ് ഡൽഹിയിൽ വിദ്യാർത്ഥികളുടെ പിജി കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

അന്ന് രാധാകൃഷ്ണൻ, ഇന്ന് അങ്ങ്; മെട്രോ യാത്രയ്ക്കിടെ മോദിയെ മുൻ രാഷ്ട്രപതിയോട് ഉപമിച്ച് വിദ്യാർത്ഥി

അന്ന് രാധാകൃഷ്ണൻ, ഇന്ന് അങ്ങ്; മെട്രോ യാത്രയ്ക്കിടെ മോദിയെ മുൻ രാഷ്ട്രപതിയോട് ഉപമിച്ച് വിദ്യാർത്ഥി

ഓൾഡ് മങ്കിനെ ഇനി റം എന്ന് വിളിക്കാനാവില്ല!’; ബോംബെ ഹൈക്കോടതിയിൽ കടുത്ത നിലപാടുമായി എഫ്.എസ്.എസ്.എ.ഐ

ഓൾഡ് മങ്കിനെ ഇനി റം എന്ന് വിളിക്കാനാവില്ല!’; ബോംബെ ഹൈക്കോടതിയിൽ കടുത്ത നിലപാടുമായി എഫ്.എസ്.എസ്.എ.ഐ

‘മര്യാദയ്ക്ക് സംസാരിക്കണം, കുരുടൻ ആനയെ തൊട്ടതുപോലെ!’; വി.ഡി. സതീശനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രം!

‘മര്യാദയ്ക്ക് സംസാരിക്കണം, കുരുടൻ ആനയെ തൊട്ടതുപോലെ!’; വി.ഡി. സതീശനെതിരെ ആഞ്ഞടിച്ച് സമസ്ത മുഖപത്രം!

Latest News

നേപ്പാൾ ദുരന്ത ചർച്ചകൾക്കിടെ ഇന്ത്യക്കാർക്കെതിരെ വംശീയ അധിക്ഷേപം; അന്വേഷണത്തിന് ഉത്തരവിട്ട് സിംഗപ്പൂർ, നടപടി കർശനമാക്കും

നേപ്പാൾ ദുരന്ത ചർച്ചകൾക്കിടെ ഇന്ത്യക്കാർക്കെതിരെ വംശീയ അധിക്ഷേപം; അന്വേഷണത്തിന് ഉത്തരവിട്ട് സിംഗപ്പൂർ, നടപടി കർശനമാക്കും

ജർമ്മനിക്ക് വീണ്ടും യുദ്ധം വേണം; വിമാനത്താവളത്തിലെ ഡ്രോൺ ആരോപണത്തിൽ ബെർലിനെതിരെ ആഞ്ഞടിച്ച് റഷ്യ

ജർമ്മനിക്ക് വീണ്ടും യുദ്ധം വേണം; വിമാനത്താവളത്തിലെ ഡ്രോൺ ആരോപണത്തിൽ ബെർലിനെതിരെ ആഞ്ഞടിച്ച് റഷ്യ

ഒരു കപ്പ് ചായയിൽ തുടങ്ങിയ സംശയം!മുരള്യ പാലിന്റെ മുതലാളി ആര്?

ഒരു കപ്പ് ചായയിൽ തുടങ്ങിയ സംശയം!മുരള്യ പാലിന്റെ മുതലാളി ആര്?

മൂന്നാം ടെസ്റ്റിന് തൊട്ടുമുമ്പ് പാക് താരങ്ങളുടെ ഫോണുകൾ പിടിച്ചെടുത്ത് പിസിബി; ഇംഗ്ലണ്ട് പര്യടനത്തിനിടെ അസാധാരണ നടപടി

മൂന്നാം ടെസ്റ്റിന് തൊട്ടുമുമ്പ് പാക് താരങ്ങളുടെ ഫോണുകൾ പിടിച്ചെടുത്ത് പിസിബി; ഇംഗ്ലണ്ട് പര്യടനത്തിനിടെ അസാധാരണ നടപടി

ടീച്ചറുടെ ചിട്ടിപ്പണത്തിൽ പിറന്ന Chipo ചിപ്സ്;ശങ്കരേട്ടന്റെ  ഉപ്പേരി വിപ്ലവം

ടീച്ചറുടെ ചിട്ടിപ്പണത്തിൽ പിറന്ന Chipo ചിപ്സ്;ശങ്കരേട്ടന്റെ ഉപ്പേരി വിപ്ലവം

2030-ഓടെ പ്രതിവർഷം 50 വിക്ഷേപണങ്ങൾ; ബഹിരാകാശത്ത് ഇന്ത്യയുടെ വമ്പൻ കുതിപ്പ്, സ്വകാര്യ മേഖലയ്ക്ക് പുതിയ ചിറകുകൾ

2030-ഓടെ പ്രതിവർഷം 50 വിക്ഷേപണങ്ങൾ; ബഹിരാകാശത്ത് ഇന്ത്യയുടെ വമ്പൻ കുതിപ്പ്, സ്വകാര്യ മേഖലയ്ക്ക് പുതിയ ചിറകുകൾ

സൗത്ത് വെസ്റ്റ് ഡൽഹിയിൽ വിദ്യാർത്ഥികളുടെ പിജി കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

സൗത്ത് വെസ്റ്റ് ഡൽഹിയിൽ വിദ്യാർത്ഥികളുടെ പിജി കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

ചോക്ലേറ്റ് ഹീറോ ഇമേജ് ശാപമായോ?  ലാലേട്ടനൊപ്പം തുടക്കം;ശങ്കർ തോറ്റുപോകുകയായിരുന്നോ?

ചോക്ലേറ്റ് ഹീറോ ഇമേജ് ശാപമായോ? ലാലേട്ടനൊപ്പം തുടക്കം;ശങ്കർ തോറ്റുപോകുകയായിരുന്നോ?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies