ഡൽഹി: ഫ്രാൻസിൽ നിന്നും ഇന്ത്യ സ്വന്തമാക്കിയ റഫാൽ പോർവിമാനങ്ങൾ ലാൻഡ് ചെയ്തു. വിമാനങ്ങൾ ഇന്ത്യൻ മണ്ണിൽ പറന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങൾ രാജ്യരക്ഷാ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗ് ട്വിറ്ററിൽ പങ്കു വെച്ചു.
The Touchdown of Rafale at Ambala. pic.twitter.com/e3OFQa1bZY
— Rajnath Singh (मोदी का परिवार) (@rajnathsingh) July 29, 2020
ഇന്ത്യൻ വ്യോമാതിർത്തി മുതൽ ലാൻഡിങ് വരെ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനങ്ങൾ റഫാലിനെ അകമ്പടി സേവിച്ചു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.35 ഓടെയാണ് റഫാൽ വിമാനങ്ങൾ ഹരിയാനയിലെ അംബാല എയർ ബേസിൽ പറന്നിറങ്ങിയത്.
Discussion about this post