പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള സ്‌നേഹം അറിയിച്ച് വൃന്ദാവന്‍. രക്ഷാബന്ധന്റെ ഭാഗമായി 501 വീതം രാഖികളും മുഖാവരണങ്ങളുമാണ് മോദിക്കായി വൃന്ദാവനിലെ സ്ത്രീകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. വൃന്ദാവനിലും ആഗ്രയിലുമായി വിവിധ ആശ്രമങ്ങളില്‍ താമസിക്കുന്നവരാണ് പ്രധാനമന്ത്രിക്കായി രാഖികളും മുഖാവരണങ്ങളും നിര്‍മ്മിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം വരെ രക്ഷാബന്ധനുമായി ബന്ധപ്പെട്ട് ഇവരില്‍ ചിലര്‍ക്ക് പ്രധാനമന്ത്രിയെ കാണാനും രാഖി കെട്ടാനും അവസരം ലഭിച്ചിരുന്നു.
എന്നാല്‍ ഇത്തവണ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയെ കാണാനുള്ള അവസരമുണ്ടാകില്ല. ഈ സാഹചര്യത്തിലാണ് വൃന്ദാവനിലെ സ്ത്രീകള്‍ മോദിക്ക് പ്രത്യേകമായി രാഖികളും മുഖാവരണങ്ങളും നിര്‍മ്മിച്ചിരിക്കുന്നത്. മോദിയുടെ ചിത്രങ്ങളടങ്ങിയ മുഖാവരണങ്ങളും രാഖികളുമാണ് ‘മാ ശാരദ’, ‘മീര സഹഭംഗിണി’ എന്നീ ആശ്രമങ്ങളിലുള്ളവര്‍ നിര്‍മ്മിച്ചിരിക്കുന്നത്.
Discussion about this post