തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണറെ ശാസിച്ച മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നടപടി ധിക്കാരപരവും ഭരണഘടനാലംഘനവുമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. സ്വതന്ത്രവും നിഷ്പക്ഷവുമായി പ്രവര്‍ത്തിക്കുന്ന ഭരണഘടനാസ്ഥാപനമായ കമ്മിഷനെ ശാസിക്കാനും നിര്‍ദേശങ്ങള്‍ നല്‍കാനും മുഖ്യമന്ത്രിക്കോ, സര്‍ക്കാരിനോ നിയമപരമായി യാതൊരു അധികാരവുമില്ല.
യു.ഡി.എഫ് നേതാക്കള്‍ മുപ്പതുവര്‍ഷം മുന്‍പുള്ള കമ്മിഷന്റെ രാഷ്ട്രീയ ചായ്‌വിനെപ്പറ്റി ഗവേഷണം നടത്തുകയാണ്. തിരഞ്ഞെടുപ്പുകമ്മിഷനേയും പി.എസ്.സിയേയും പോലുള്ള ഭരണഘടനാ സ്ഥാപനങ്ങളെ കണ്ണുരുട്ടിക്കാട്ടി, അഴിമതിയും കെടുകാര്യസ്ഥതയും യഥേഷ്ടം തുടരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വി.എസ് വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.
Discussion about this post