ദുബായ്: അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന് നല്കിയ സഹകരണത്തിന് നന്ദിയറിയിച്ച് ഖത്തര്‍ അമീറിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപഹാരം. യോഗാ ദിനാചരണവുമായി ബന്ധപ്പെട്ട ഒരു കൂട്ടം പോസ്റ്റല്‍ സ്റ്റാമ്പുകളും നാണയങ്ങളുമാണ് ഖത്തര്‍ അമീറിന് മോഡി ഉപഹാരമായി കൈമാറിയത്.
യോഗാ ദിനത്തോടനുബന്ധിച്ച് ഇന്ത്യ പുറത്തിറക്കിയ പോസ്റ്റല്‍ സ്റ്റാമ്പുകളും നാണയങ്ങളുമടങ്ങിയ സെറ്റാണ് ഇന്ത്യ ഉപഹാരമായി കൈമാറിയത്. ജൂണ്‍ 21 ആദ്യത്തെ അന്താരാഷ്ട്ര യോഗാ ദിനാചരണമായി ആചരിച്ചതിന്റെ ഭാഗമായി പുറത്തിറക്കിയവയാണിവ. ഇന്ത്യഖത്തര്‍ സഹകരണം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് ഉപഹാരം സമര്‍പ്പിച്ചത്.
യോഗാ ദിനത്തിന് കത്തര്‍ നല്കിയ പിന്തുണയ്ക്ക് നന്ദിയറിയിച്ചുള്ള പ്രധാനമന്ത്രിയുടെ കത്തും ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ സഞ്ജീവ് അരോറ ഖത്തര്‍ വിദേശകാര്യമന്ത്രി ഖാലിദ് ബില്‍ അല്‍ അതിയ്യയ്ക്ക് കൈമാറി. പ്രധാനമന്ത്രിയുടെ ഉപഹാരം ഖത്തര്‍ അമീര്‍ ഷെയഖ് തമീം ബിന്‍ ഹമദ് അല്‍താനിക്ക് കൈമാറുമെന്ന് അതിയ്യ അറിയിച്ചു.
ജൂണ്‍ 21 അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കാന്‍ യുഎന്‍ പൊതു സഭ തീരുമാനിച്ചിരുന്നു. ഖത്തര്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യയുടെ ആവശ്യത്തെ അനുകൂലിച്ചിരുന്നു.
Discussion about this post