ശ്രീനഗര്‍ : അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. വെടിവയ്പില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു വരിച്ചു. ജമ്മു കശ്മീരില്‍, പൂഞ്ചിലെ ബാലാകോട്ട് സെക്ടറില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
മോര്‍ട്ടാറുകളും ഷെല്ലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം ഉണ്ടായത്. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Discussion about this post