കോഴിക്കോട് : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ആർഎസ്എസിലേക്ക് ക്ഷണിച്ച് അഭിഭാഷകനും ബി.ജെ.പി നേതാവുമായ ബി ഗോപാലകൃഷ്ണൻ.ആർഎസ്എസിൽ ചേർന്നാൽ പോളിറ്റ്ബ്യൂറോ അംഗം എസ്ആർപിയെ പോലെ മൂല്യാധിഷ്ഠിത ജീവിതം നയിക്കാൻ കഴിയുമെന്നാണ് ബി. ഗോപാലകൃഷ്ണൻ പറഞ്ഞത്.
മാത്രമല്ല, ആർഎസ്എസിൽ ചേരുന്നതോടെ ഇതുവരെ ചെയ്തുകൂട്ടിയ രാജ്യദ്രോഹത്തിന് പ്രായശ്ചിത്തം ചെയ്യാനും ഇന്ത്യ വേണോ ചൈന വേണോയെന്ന സംശയം തീർക്കാനും സാധിക്കുമെന്ന് കോടിയേരിയോട് ബി.ഗോപാലകൃഷ്ണൻ പറഞ്ഞു.സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള 16 വയസ്സുവരെ ആർഎസ്എസ് ശാഖയിൽ പ്രവർത്തിച്ചിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ പിന്നാലെയാണ് ബിജെപി നേതാവ് കോടിയേരി ബാലകൃഷ്ണനെ ആർഎസ്എസിലേക്ക് ക്ഷണിച്ചത്.ആർഎസ്എസ് ശാഖയിൽ പ്രവർത്തിച്ചിരുന്നുവെന്ന ആരോപണം എസ്പിആർ നിഷേധിച്ചിട്ടില്ല.










