കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കോവിഡ് ബാധിച്ചു മരിക്കുന്നതിനായി മുസ്ലീം മതവിശ്വാസികളോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ട് ഷഹീൻബാഗ് കലാപത്തിന് നേതൃത്വം നൽകിയവരിൽ ഒരാളായ അയ്മൻ റിസ്വി.കൊറോണ വൈറസ് വെറും സങ്കല്പം മാത്രമാണെന്നാണ് പൗരത്വ ഭേദഗതി ബില്ലിനെതിരെ ഡൽഹിയിലെ ഷഹീൻബാഗിൽ നടത്തിയ പ്രതിഷേധത്തിലൂടെ പ്രസിദ്ധി നേടിയ അയ്മൻ റിസ്വി കരുതിയിരുന്നത്. എന്നാൽ, അമിത് ഷാ കോവിഡ് ബാധിച്ചു മരിക്കുകയാണെങ്കിൽ വൈറസിൽ താനും വിശ്വസിച്ചു തുടങ്ങുമെന്ന് അയ്മൻ റിസ്വി തന്റെ 10 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ വ്യക്തമാക്കി.
ഇതുവരെ ബിജെപി പ്രവർത്തകരൊന്നും കോവിഡ് ബാധിച്ചു മരണപ്പെട്ടിട്ടില്ലായെന്നും മുസ്ലീമുകളുടെയും ദളിതരുടെയും ജീവൻ മാത്രമെ കോവിഡ് അപഹരിക്കുന്നുള്ളൂവെന്നാണ് അയ്മൻ റിസ്വിയുടെ കണ്ടെത്തൽ.കോവിഡ് വ്യാപനം രൂക്ഷമായ ഈ സമയത്തും കോവിഡ് ചട്ടങ്ങളൊന്നും പാലിക്കാതെയാണ് അയ്മൻ റിസ്വി ഈ പ്രസ്താവനകളൊക്കെ നടത്തിയത്.കോവിഡ് വ്യാപനം വെറും പ്രഹസനം മാത്രമാണെന്ന അബദ്ധ പ്രസ്താവനകൾ നടത്തി അയ്മൻ റിസ്വി മുമ്പും രംഗത്തു വന്നിരുന്നു.









