ബെയ്റൂത്ത്: ലബനീസ് തലസ്ഥാനമായ ബെയ്റൂത്തിലുണ്ടായ സ്ഫോടനത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ഫോടന വാര്‍ത്ത തന്നെ ഞെട്ടിച്ചുവെന്ന് അദ്ദഹം ട്വിറ്ററില്‍ കുറിച്ചു.
സ്ഫോടനത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും തങ്ങളുടെ ചിന്തയും പ്രാര്‍ഥനയും ദുഃഖിതരായ കുടുംബങ്ങളോടൊപ്പമാണെന്നും അദ്ദേഹം കുറിച്ചു.
ബെയ്റൂത്തില്‍ ചൊവ്വാഴ്ച രാത്രി ഉണ്ടായ സ്ഫോടനത്തില്‍ നിരവധിപ്പേരാണ് മരിച്ചത്. 4000 ഓളം പേര്‍ക്ക് പരിക്കേറ്റതായി ആരോഗ്യമന്ത്രി ഹമാദ് ഹസന് അറിയിച്ചു. കെട്ടിടങ്ങള്‍ തകരുന്നതിന്റെയും പരിക്കേറ്റ മനുഷ്യരുടേയും ദാരുണമായ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയയില്‍ പ്രചരിക്കുന്നത്.
സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും തുറമുഖനഗരമായ ബെയ്റൂത്തിലെ സ്വകാര്യസ്ഥാപനത്തില്‍ വന്സ്ഫോടനവസ്തു ശേഖരിച്ചിരുന്നതായി ഗവണ്മെന്റ് സെക്യൂരിറ്റി ചീഫ് അബാസ് ഇബ്രാഹിം അറിയിച്ചു.
Discussion about this post