അയോധ്യ : നൂറ്റാണ്ടുകൾ നീണ്ട സ്വാഭിമാനത്തിന്റെ പോരാട്ടത്തിന് ഫലപ്രാപ്തി കുറിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു.ആചാര്യന്മാർ നിർദ്ദേശിച്ച ശുഭ മുഹൂർത്തത്തിലാണ് ഭൂമി പൂജയ്ക്കു ശേഷം പ്രധാനമന്ത്രി ശിലാസ്ഥാപനം നിർവഹിച്ചത്.
യജ്ഞാചാര്യന്മാരുടെ നിർദ്ദേശാനുസരണം ആയിരുന്നു ഓരോ ചടങ്ങുകളും നരേന്ദ്രമോദി പൂർത്തീകരിച്ചത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്, യോഗാചാര്യൻ ബാബ രാംദേവ്, തുടങ്ങി നിരവധി വിശിഷ്ട വ്യക്തികൾ സന്നിഹിതരായിരുന്നു.രാമക്ഷേത്രത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ ജീവൻ ബലി നൽകിയവരുടെ ബന്ധുക്കളെയും ചടങ്ങിനും ക്ഷണിച്ചിരുന്നു.
Discussion about this post