മോദി കാബിനറ്റിലെ ഏറ്റവും ജനപ്രിയ മന്ത്രിയാര്. സംശയമെന്ത് കേന്ദ്രസര്‍ക്കാരിലെ ഏറ്റവും ശക്തനായ മന്ത്രി അമിത് ഷാ തന്നെ. ഇന്ത്യ ടുഡേയും കാര്‍വി ഇന്‍സൈറ്റ്സും സംയുക്തമായി നടത്തിയ മൂഡ് ഓഫ് ഇന്ത്യ സര്‍വേയാണ് അമിത് ഷായുടെ ജനപ്രീതി അടിവരയിട്ടത്.
കശ്മീരിന് അമിതാധികാരം നല്‍കിയിരുന്ന ആര്‍ട്ടിക്കില്‍ 370 റദ്ദാക്കല്‍, ഭീകരവിരുദ്ധ നിയമ ഭേദഗതി, പൗരത്വവകശ നിയമ ഭേദഗതി തുടങ്ങി രാജ്യം ചര്‍ച്ച ചെയ്ത് ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത് അമിത് ഷാ ആയിരുന്നു.
രണ്ടാം സ്ഥാനത്ത് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ആണ്. നിതിന്‍ ഗഡ്കരി, നിര്‍മ്മലാ സീതാരാമന് എന്നിവരാണ് അടുത്ത സ്ഥാനങ്ങളിലെന്നും സര്‍വ്വേ വ്യക്തമാക്കുന്നു.
സര്‍വേയില്‍ പങ്കെടുത്ത ജനങ്ങളില്‍ 78 ശതമാനം പേരാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണനൈപുണ്യം പ്രശംസനീയമാണെന്ന് വോട്ട് ചെയ്തത്. രാജ്യത്തെ പിടിച്ചുകുലുക്കിയ കോവിഡ് മഹാമാരി നേരിട്ടതിലും ചൈനയുമായുള്ള അതിര്‍ത്തിയിലെ സംഘര്‍ഷത്തിലെടുത്ത നിലപാടുകളും ജനകോടികള്‍ സംതൃപ്തരാണ് എന്നാണ് ഇത് തെളിയിക്കുന്നത്.
ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിങ്ങനെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍, നാലില്‍ 3.14 ശതമാനം മാര്‍ജിനാണ് നരേന്ദ്ര മോദി കരസ്ഥമാക്കിയത്.2.99 രേഖപ്പെടുത്തിയ ഉത്തരേന്ത്യയിലും നരേന്ദ്രമോദിയുടെ ജനസമ്മതി വര്‍ദ്ധിക്കുക തന്നെയാണ് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പട്ടികജാതി, പിന്നോക്ക വിഭാഗക്കാരില്‍ നേടിയെടുത്ത 3.08 എന്ന ഉയര്‍ന്ന നിരക്ക് വിഭാഗങ്ങളിലുള്ള നരേന്ദ്ര ദാമോദര്‍ദാസ് മോദിയുടെ പ്രാമുഖ്യം വിളിച്ചറിയിക്കുന്നു.
Discussion about this post