കരിപ്പൂരിനെ കണ്ണീര്ത്താവളമാക്കിയ ദുരന്തത്തിനിടയില്‍ അഭിമാനത്തിന്റെ ചിറകിലേറിയാണ് ആ രണ്ട് പേര് ജീവന് വെടിഞ്ഞത്. ക്യാപ്റ്റന്‍ ദീപക് സത്തേയും സഹ പൈലറ്റ് അഭിഷേക് കുമാറും. ഇരുവരുടെയും മനസാന്നിധ്യം രക്ഷിച്ചത് രക്ഷിച്ചത് 100 കണക്കിന് ജീവനുകള്‍ ആണ്.
ലാന്‍ഡിംഗ് സമയത്ത് കനത്ത മഴയും, അത് മൂലം സീറോ വിസിബിലിറ്റിയും കാരണം Runway ഓവര്ഷോട്ട് ആയിരുന്നു. നിശ്ചിത ദൂരത്തേക്ക് പോയിട്ടും വിമാനം നിര്‍ത്താന്‍ സാധിച്ചില്ല. ഇതായിരുന്നു ആദ്യ നിഗമനം. ടേബിള്‍ ടോപ്പ് വിമാനത്താവളത്തിന്റെ സുരക്ഷാ വീഴ്ച മൂലം വിമാനം താഴേക്ക് പതിച്ചു ഫ്യൂസലേജ് വേര്‍പെട്ടു പോയി. ഇതിനിടയിലാണ് മൂന്ന് തവണ വിമാനം എന്തിന് എയര്‍പോര്‍ട്ട് വലം വച്ചു എന്ന കാര്യം ശ്രദ്ധിക്കപ്പെടുന്നത്…
3 തവണ വിമാനം എയര്‍പ്പോര്‍ട്ടിനു വലം വച്ചതിന് കാരണം ഏവിയേഷന്‍ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇവിടെയാണ് ക്യാപ്റ്റന്‍ ദീപക് സത്തേയുടെ ധീരതയും വൈദഗ്ധ്യവും ചര്‍ച്ചയാവുന്നത്..
വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയര്‍ പ്രോബ്ലം ആയത് കൊണ്ട് ഒരു ബെല്ലി ലാന്‍ഡിംഗ് അനിവാര്യമാണ് എന്നു ക്യാപ്റ്റന്‍ സത്തേ മനസിലാക്കി കാണണം.
അങ്ങനെ ബെല്ലി ലാന്‍ഡിംഗ് ചെയ്യുന്ന സമയത്ത് ഫ്യൂസലേജും, ഇന്ധന ടാങ്കും എന്‍ജിനും ഉള്ള വിങ്സ് Runway യില്‍ വന്നു ശക്തമായ ഇടിക്കാനുള്ള സാധ്യത ഉണ്ട്. അത് മൂലം തീപിടുത്തം ഉണ്ടാവാന്‍ ഉളള സാധ്യത 99% ആണ്. ആ സാഹചര്യത്തില്‍ ഏവിയേഷന്‍ ഇന്ധനം വിമാനത്തില്‍ ബാക്കി ഉണ്ടെങ്കില്‍ ഒരാള്‍ പോലും രക്ഷപെടില്ല. അപ്പോള്‍ ഒരു ദുരന്തം ഒഴിവാക്കാന്‍ ഇന്ധനം പരമാവധി കാലി ആക്കുക എന്നതെ വഴി ഉള്ളൂ. അതിനാണ് ക്യാപ്റ്റന്‍ അനവധി റൌണ്ട് ആകാശത്തില്‍ വട്ടമിട്ട് പറന്നത് എന്നു അനുമാനിക്കേണ്ടി വരും.
മാത്രമല്ല ബെല്ലിയില്‍ ലാന്‍ഡ് ചെയ്ത വിമാനം തെന്നി നീങ്ങുന്ന അവസരത്തില്‍ ക്യാപ്റ്റന്‍ ദീപക് സത്തേ വിമാനത്തിന്റെ എന്ജിന് പ്രവര്‍ത്തനം നിര്‍ത്തി എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. അങ്ങനെ ചെയ്തത് ഘര്‍ഷണം മൂലം എഞ്ചിനിലേക്ക് തീ പിടിക്കാനുള്ള ശേഷിക്കുന്ന സാധ്യത കൂടി ഒഴിവാക്കി എന്നാണ് മനസ്സിലാക്കേണ്ടത്.
ഒരു ബെല്ലി ലാന്‍ഡിംഗ് സമയത്ത് ക്യാപ്റ്റന്‍ ഇരിക്കുന്ന കോക്ക്പിറ്റ് അപകടത്തില്‍ ആവും എന്നത് ഉറപ്പായിട്ടും സമചിത്തത കൈവിടാതെ തന്നെ വിശ്വസിച്ചു ഈ വിമാനത്തില്‍ ഇരിക്കുന്നവരുടെ സുരക്ഷയെ കുറിച്ചു അദ്ദേഹം ചിന്തിച്ചു എങ്കില്‍ അത് അദ്ദേഹത്തിന്റെ ഉള്ളിലെ ഇന്ത്യന്‍ സൈനികന്റെ മനസ്സാണ് പ്രവര്‍ത്തിച്ചിരിക്കുക. നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ ടോപ്പര്‍ ആയി ‘സ്വാര്‍ഡ് ഓഫ് ഹോണര്‍’ ബഹുമതി നേടി പുറത്തു വന്ന, 21 വര്‍ഷത്തെ സൈനികസേവനം ചെയ്ത ഇന്ത്യന്‍ സൈനികന് ആണ് അദ്ദേഹം.
ഇന്ത്യന്‍ ആര്‍മ്മിയിലെ ബ്രിഗേഡിയര്‍ വസന്ത് സാത്തെയുടെ മകന്, ജമ്മു കശ്മീരിലെ ആക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ വികാസ് സത്തെയുടെ സഹോദരന് ,
കൊറോണ ഭീഷണി സമയത്തും സ്വന്തം ആരോഗ്യം വകവെയ്ക്കാതെ ഇന്ത്യക്കാരെ നാട്ടിലേക്ക് എത്തിക്കന്‍ ‘വന്ദേ ഭാരത് മിഷനില്‍’ സ്വയം volunteer ആയി. 30 വര്‍ഷത്തെ പ്രവര്‍ത്തന പരിചയം ഉള്ള Ace പൈലറ്റ് ആണ് വിരമിച്ച ഇന്ത്യന്‍ വ്യോമസേന വിങ് കമാണ്ടര്‍, ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ടെസ്റ്റ് പൈലറ്റ് ക്യാപ്റ്റന്‍ ദീപക് വസന്ത് സാത്തെ. മലയാളികള്‍ നിങ്ങളെ ആദരവോടെ ഓര്‍ക്കും…
സാത്തേയുടെ സ്വന്തം ജീവന് പോലും പണയം വെച്ചുള്ള നീക്കം മൂലം രക്ഷപ്പെട്ടത് വിമാനത്തിനുള്ളിലുള്ള യാത്രക്കാരുടെ ജിവന് മാത്രമായിരുന്നില്ല. ആ വിമാന എന്ജിന് ഓഫ് ആയിരുന്നില്ല എങ്കില്‍ ആദ്യം രക്ഷാപ്രവര്‍ത്തനം നടത്താന്‍ സകലതും മറന്നു ഓടി എത്തിയ നാട്ടുകാര്‍ കൂടി അപകടത്തില്‍ പെടുമായിരുന്നു. ഒരു പക്ഷേ നാട്ടുകാര്‍ വിമാനത്തിന്റെ അടുത്തേക്ക് ഓടി എത്തുമ്പോള്‍ ആയിരിക്കും ആ എന്ജിന് ഒരു അഗ്നിഗോളം ആയി പൊട്ടിത്തെറിക്കുക.
ഒന്ന് പറയാം..സാത്തേ .ഉള്ളിലെ സൈനികന്റെ മനോവീര്യം പുറത്തെടുത്ത് നിങ്ങള്‍ രക്ഷിച്ചത് നൂറ് കണക്കിന് ജീവനുകളാണ്..ദീപക് സാത്തേ നിങ്ങളെ ഞങ്ങള്‍ മലയാളികള്‍ മറക്കില്ല.
ന്യൂസ് ഡെസ്ക് ബ്രേവ് ഇന്ത്യാ ന്യൂസ്
Discussion about this post