ലക്നൗ : അയോധ്യയിൽ നടന്ന രാമക്ഷേത്രത്തിന്റെ ഭൂമിപൂജയെച്ചൊല്ലി വർഗീയ കലാപം സൃഷ്ടിക്കാൻ പാക് ചാര സംഘടനയായ ഐഎസ്ഐയുടെ ശ്രമം. രഹസ്യാന്വേഷണ ഏജൻസികൾ ആണ് ഇക്കാര്യം പുറത്ത് വിട്ടത്.ഉത്തർപ്രദേശിലെ ലക്നൗവിലാണ് പാകിസ്ഥാൻ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.കലാപത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള നെറ്റ് കോളുകൾ ലക്നോവിൽ നിരവധി പേർക്ക് ലഭിച്ചിരുന്നു. ഡൽഹിയിൽ നിന്നും സമാനമായ ഫോൺകോളുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ദുബായ് ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നാണ് ഫോൺകോളുകൾ പ്രധാനമായും വരുന്നതെന്ന് അധികൃതർ വെളിപ്പെടുത്തുന്നു.പോലീസ് ഇക്കാര്യം ഗൗരവമായി അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.









