പത്തനംതിട്ട: പത്തനംതിട്ടക്ക് ആശ്വാസമായി പമ്പ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു. ജലനിരപ്പ് 55 സെന്റീമീറ്ററാണ് താഴ്ന്നത്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ കുറവായതിനാല്‍ അണക്കെട്ടിലേക്ക് വരുന്ന വെള്ളത്തിന്റെ അളവിലും കുറവുണ്ട്. ഷട്ടറുകള്‍ തുറന്നാല്‍ ജലനിരപ്പ് ഉയരുമെന്ന് ആശങ്കപ്പെട്ടിരുന്ന റാന്നി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ അപകടകരമായ നിലയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടില്ല.
ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ പമ്പ അണക്കെട്ടിന്റെ ആറ് ഷട്ടറുകള്‍ ഇന്നലെ തുറന്നിരുന്നു. രണ്ട് അടി വീതമായിരുന്നു ഷട്ടറുകള്‍ ഉയര്‍ത്തിയത്. സെക്കന്റില്‍ 82 ക്യുബിക് മീറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. ജലനിരപ്പ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഷട്ടറുകള്‍ എട്ട് മണിക്കൂര്‍ തുറക്കാന്‍ ഇന്നലെ ഉച്ചയ്ക്ക് 12മണിക്ക് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവിടുകയായിരുന്നു.
Discussion about this post