ലക്നൗ : മാഫിയ ഡോണും രാഷ്ട്രീയ നേതാവുമായ മുക്താർ അൻസാരിയുടെ അടുത്ത കൂട്ടാളിയായ രാകേഷ് പാണ്ഡെയെ ഉത്തരപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് എൻകൗണ്ടറിൽ കൊലപ്പെടുത്തി.അമ്പതിനായിരം രൂപ തലയ്ക്ക് വിലയിട്ടിരിക്കുന്ന ഇയാളെ പുലർച്ചെ 4.20-നാണ് എൻകൗണ്ടറിൽ വധിക്കുന്നത്.
ലക്നൗവിലെ സരോജിനി നഗർ പോലീസ് സ്റ്റേഷൻ ഭാഗത്ത് വെച്ചായിരുന്നു സംഭവം.രാകേഷ് പാണ്ഡെയിൽ നിന്നും രണ്ട് തോക്കുകളും മറ്റു വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്.2005 നവംബർ 29ന് ബിജെപി എം.എൽ.എ കൃഷ്ണാനന്ദ് റായിയെ കൊലപ്പെടുത്തിയ കുറ്റത്തിൽ മുഖ്യ പ്രതിയാണ് കൊല്ലപ്പെട്ട രാകേഷ് പാണ്ഡേ. ഉത്തർപ്രദേശിലെ മൊഹമ്മദാബാദ് നിയോജകമണ്ഡലത്തിലെ എംഎൽഎയായിരുന്നു കൃഷ്ണാനന്ദ് റായ്.ഇതുകൂടാതെ ഉത്തർപ്രദേശിലെ മറ്റു ജില്ലകളിൽ നിന്നായി പന്ത്രണ്ടോളം കേസുകൾ രാകേഷ് പാണ്ഡെക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.












