ഡൽഹി : രാജസ്ഥാനു പിന്നാലെ മഹാരാഷ്ട്രയിലും കോൺഗ്രസിനു പ്രതിസന്ധി. സോണിയാഗാന്ധിയുടെ ഉറക്കം കെടുത്തുന്ന ആലോചനകളാണ് മഹാരാഷ്ട്രയിൽ നടക്കുന്നതെന്നാണ് ലഭിക്കുന്ന സൂചനകൾ.ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്രയിലെ മഹാവികാസ് അഗാദി സർക്കാർ പ്രതിസന്ധിയിലേക്ക് കടക്കുന്നതായാണ് സൂചന.
കോൺഗ്രസ് -എൻസിപി പിന്തുണയോടെ രൂപീകരിച്ച സംസ്ഥാനത്തെ ആദ്യത്തെ ശിവസേന സർക്കാരുമായുള്ള സഖ്യത്തിലെ പല എംഎൽഎമാരും പ്രകോപിതരാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.പന്ത്രണ്ട് എംഎൽഎമാർ ബിജെപിയെ സമീപിച്ചതയാണ് റിപ്പോർട്ടുകൾ.ശിവസേനയുടെ നേതൃത്വത്തിലുള്ള സഖ്യ സർക്കാരിനോട് അതൃപ്തിയുള്ള എൻസിപി എംഎൽഎമാർ ഈ മാസം അവസാനം ബിജെപിയിൽ ചേരുമെന്നാണ് അനുമാനം.ഇങ്ങനെ സംഭവിച്ചാൽ മഹാരാഷ്ട്രയിലെ കോൺഗ്രസ്-എൻസിപി പിന്തുണയുള്ള ശിവസേന സർക്കാർ താഴെ വീഴും.നിലവിൽ 288 അംഗ നിയമസഭയിൽ 105 എംഎൽഎമാരാണ് ബിജെപിക്കുള്ളത്.എൻസിപി 54, ശിവസേന 56. കോൺഗ്രസിന് 44 വീതം അംഗങ്ങളുണ്ട്.പന്ത്രണ്ട് എൻസിപി എംഎൽഎമാർ പാർട്ടി വിട്ടാൽ, പ്രകോപിതരായ മറ്റ് എംഎൽഎമാരും ബിജെപിയിൽ ചേരുമെന്ന് ഉറപ്പാണ്.









