ന്യൂഡൽഹി : യു.എൻ സുരക്ഷാ സമിതിയിലെ അംഗമെന്ന നിലയിൽ സമിതിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചുള്ള നയതന്ത്രജ്ഞരുടെ എണ്ണം വർധിപ്പിക്കാൻ ഒരുങ്ങി രാജ്യം. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന യു.എൻ സുരക്ഷാ സമിതിയിലേക്ക് ഇന്ത്യയുടെ നാലു നയതന്ത്രജ്ഞർ കൂടിയാണ് എത്താൻ പോകുന്നത്.ആർ രവീന്ദ്ര ഐഎഫ്എസ് 1999, പ്രതിക് മാതുർ ഐഎഫ്എസ് 2007, ആശിഷ് ശർമ ഐഎഫ്എസ് 2009, രാജേഷ് പരിഹാർ ഐഎഫ്എസ് 2009 എന്നിവർ അധികം വൈകാതെ ഇന്ത്യയെ പ്രതിനിധീകരിച്ച് യുഎൻ സുരക്ഷാ സമിതിയിലെത്തും.
നിലവിൽ സുരക്ഷാ സമിതിയിൽ ഇന്ത്യയ്ക്ക് 14 നയതന്ത്രജ്ഞർ ആണുള്ളത്.നാലു നയതന്ത്രജ്ഞർ കൂടി എത്തുന്നതോടെ സുരക്ഷാസമിതിയിലെ ഇന്ത്യൻ നയതന്ത്രജ്ഞരുടെ എണ്ണം 18 ആയി വർദ്ധിക്കും.2021 ജനുവരി ഒന്ന് വരെ ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ സമിതിയിൽ അംഗമാണ് ഇന്ത്യ.ജൂണിലാണ് 184 വോട്ടുകളോടെ ഇന്ത്യയെ സുരക്ഷാസമിതിയിലെ താൽകാലിക അംഗമായി തെരഞ്ഞെടുക്കുന്നത്.
Discussion about this post