Wednesday, October 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘ഈ മുഖ്യമന്ത്രി നമ്മുടെ മുത്താണ് ‘! പരിഹാസവുമായി ഡോ.കെ.എസ് രാധാകൃഷ്ണന്‍

by Brave India Desk
Aug 12, 2020, 08:34 pm IST
in Kerala
Chief Minister of Kerala Pinarayi Vijayan interview in New Delhi, Express Photo by Tashi Tobgyal New Delhi 250717

Chief Minister of Kerala Pinarayi Vijayan interview in New Delhi, Express Photo by Tashi Tobgyal New Delhi 250717

Share on Facebook
Tweet
WhatsApp
Telegram

‘ഈ മുഖ്യമന്ത്രി നമ്മുടെ മുത്താണ് ! പറയുന്നത് ബിജെപി പക്ഷത്ത് നിന്നാണ്. ബിജെപി നേതാവും, മുന്‍ പിഎസ്സി ചെയര്‍മാനുമായ ഡോ.കെ.എസ് രാധാകൃഷ്ണന്‍.

‘മുഖ്യമന്ത്രി ഒന്നും അറിയുന്നില്ല. ഒന്നും അറിയാത്ത അദ്ദേഹം രാജ്യം ഭരിക്കുന്നു. സ്വന്തം വകുപ്പില്‍ നടക്കുന്ന കാര്യങ്ങളാണെങ്കില്‍ അദ്ദേഹം ഒട്ടും അറിയുന്നില്ല’. എന്നിങ്ങനെയാണ് മുന്‍ വി.സി കൂടിയായ ഡോ.കെ.എസ് രാധാകൃഷ്ണന്റെ പരിഹാസം. മുഖ്യമന്ത്രി എന്തെല്ലാം അറിയാതെ പോയെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ എണ്ണി പറയുന്നു.

Stories you may like

അടിയന്തര സ്റ്റേയില്ല; മാസപ്പടി ഹവാല കേസിൽ അപ്പീൽ സ്വീകരിക്കുന്നതിൽ ഹൈക്കോടതി വിധി പറയാൻ മാറ്റി

‘നാല് രാജ്യങ്ങളിലേക്ക് മാത്രം അനുമതി, രഹസ്യമായി എത്തിയത് പ്രാഗിൽ!; മന്ത്രിക്കൊപ്പം തട്ടിപ്പുകേസ് പ്രതിയും! വിദേശയാത്ര വൻ വിവാദത്തിലേക്ക്!

അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ-

നാട്ടില്‍ നടക്കുന്നത് പോകട്ടെ, തന്റെ വകുപ്പില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് പോലും അറിയാത്ത ഒരു മുഖ്യമന്ത്രിയെ ഈ കൊറോണ കാലത്ത് ലഭിച്ചത് നമ്മുടെ മഹാഭാഗ്യമാണ്…. പെട്ടിമലയില്‍ പോകാതിരുന്ന ഈ മുഖ്യമന്ത്രി നമ്മുടെ മുത്താണ് ! ! !

മുഖ്യമന്ത്രി ഒന്നും അറിയുന്നില്ല. ഒന്നും അറിയാത്ത അദ്ദേഹം രാജ്യം ഭരിക്കുന്നു. സ്വന്തം വകുപ്പില്‍ നടക്കുന്ന കാര്യങ്ങളാണെങ്കില്‍ അദ്ദേഹം ഒട്ടും അറിയുന്നില്ല. എന്തെല്ലാമാണ് അദ്ദേഹം അറിയാതെ പോയത്.

1. സ്പ്രിംഗ്‌ളര്‍ ഇടപാടിലെ അഴിമതി അദ്ദേഹത്തിന് അറിയില്ലായിരുന്നു. അഴിമതിയുടെ പേരില്‍ സ്പ്രിംഗ്‌ളര്‍ കരാര്‍ റദ്ദാക്കിയതും അദ്ദേഹം അറിഞ്ഞില്ല; കാരണം അദ്ദേഹം നിഷ്‌കളങ്കനാണ്.

2. സ്വര്‍ണക്കടത്ത്/ രാജ്യദ്രോഹ കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ട സ്വപ്ന സുരേഷിന് ഐ. ടി. വകുപ്പില്‍ വന്‍ ശമ്പളത്തില്‍ നിയമനം നല്‍കിയ കാര്യവും അദ്ദേഹം അറിഞ്ഞില്ല.

3. ഐ. ടി. വകുപ്പ് സെക്രട്ടറിയും സ്വന്തം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ശിവശങ്കരന്‍, സ്വപ്ന സുരേഷിന്റെ ഉപകര്‍ത്താവ് ആണ് എന്ന കാര്യവും അദ്ദേഹം അറിഞ്ഞില്ല.

4. സ്വപ്ന സുരേഷും ശിവശങ്കരനും ഒരുമിച്ച് ഒന്നു ചേര്‍ന്ന് ദുബായില്‍ പോയി യു. എ. ഇ. സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്ക് മുന്നൊരുക്കവും, ഗൃഹപാഠവും, നടത്തിയ കാര്യവും മുഖ്യമന്ത്രി അറിഞ്ഞില്ല.

5. റെഡ് ക്രസന്റ് (രക്ത ചന്ദ്രിക)മായി കൂടി കൂടിക്കാഴ്ച നടത്തുമ്പോഴും ഭക്ഷണം കഴിച്ചുക്കൊണ്ടിരുന്നപ്പോഴും സ്വപ്നയുടെ സാന്നിധ്യം അദ്ദേഹം ശ്രദ്ധിച്ചേയില്ല. കാരണം, അദ്ദേഹം നിഷ്‌കളങ്കനാണ്. പിള്ള മനസാണ് അതില്‍ കള്ളമേയില്ല.

6. രക്തചന്ദ്രിക നല്‍കിയ 20 കോടിയില്‍ നിന്നും ഒരു കോടി സ്വപ്ന അടിച്ചുമാറ്റിയതും അദ്ദേഹം അറിഞ്ഞില്ല.

7. മന്ത്രി ജലീലും, ശരണം വിളിക്കുന്ന മന്ത്രിയും അടക്കം സ്പീക്കറോടൊപ്പവും അല്ലതെയും സ്വപ്നയുമായി ബന്ധം സ്ഥാപിക്കുന്ന കാര്യവും പാവം മുഖ്യമന്ത്രി അറിഞ്ഞില്ല; അദ്ദേഹം നിഷ്‌കളങ്കനാണ്.

8. തന്റെ പ്രസ്സ് സെക്രട്ടറി പി. എം. മനോജ് മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചു ധിക്കാരം കാട്ടിയ മാധ്യമപ്രവര്‍ത്തകരെ പുലഭ്യം പറഞ്ഞതും പുലയാട്ടിയതും മുഖ്യമന്ത്രി അറിഞ്ഞേയില്ല; അദ്ദേഹം നിഷ്‌കളങ്കനാണ്.

9. ലോകനാഥ് ബഹ്‌റയുടെ പോലീസ് നാട്ടില്‍ നടന്ന് ആളുകളെ ഇടിച്ചുകൊല്ലുന്നതും, ഉരുട്ടിക്കൊല്ലുന്നതും, മുക്കികൊല്ലുന്നതും വകുപ്പ് മന്ത്രിയായ മുഖ്യമന്ത്രി അറിയുന്നേയില്ല; അദ്ദേഹം നിഷ്‌കളങ്കനാണ്.

ഇങ്ങനെ നാട്ടില്‍ നടക്കുന്നത് പോകട്ടെ, തന്റെ വകുപ്പില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് പോലും അറിയാത്ത ഒരു മുഖ്യമന്ത്രിയെ ഈ കൊറോണ കാലത്ത് ലഭിച്ചത് നമ്മുടെ മഹാഭാഗ്യമാണ്. പെട്ടിമലയിലെ നിത്യദരിദ്രരും നിരാലംബരുമായ എത്രയോപേര്‍ മലയിടിഞ്ഞു മരിച്ചതും താന്‍ ശ്രദ്ധിക്കേണ്ട കാര്യമല്ലെന്നു തോന്നാതിരുന്ന മുഖ്യമന്ത്രി നമ്മുടെ മുത്താണ്; അദ്ദേഹം നിഷ്‌കളങ്കനാണ്.

പക്ഷെ, കോവിഡ് കാലം പാര്‍ട്ടിഭരണത്തിന് ഉപയുക്തമാക്കത്തക്ക വിധത്തില്‍, പോലീസ് ഭരണം ഏര്‍പ്പെടുത്താനുള്ള ഊനം അദ്ദേഹത്തിനുണ്ടായി എന്നത് കൊടിയേരിയുടെ പ്രാര്‍ത്ഥനയുടെ ശക്തി കൊണ്ടാണെന്ന് തോന്നുന്നു. മരണം, ജനനം, വിവാഹം, അടിയന്തിരം ഇങ്ങനെ, ആചാരം എന്ത് തന്നെ ആയാലും പോലീസിന്റെ സമ്മതം വേണമെന്ന ഉത്തരവ് മുഖ്യമന്ത്രി ഇറക്കി. പോലീസിന്റെ സമ്മതമാകട്ടെ പാര്‍ട്ടി ശുപാര്‍ശ പറഞ്ഞാലേ ലഭിക്കൂ. കേരളത്തെ പാര്‍ട്ടി ഭരണത്തിലാക്കാന്‍ കഴിഞ്ഞ മുഖ്യമന്ത്രിയായും പിണറായി അറിയപ്പെടും.

മുഖ്യമന്ത്രി, ഒന്നും അറിയാതെ അങ്ങ് ഇരുട്ടിലെ നടക്കരുത്. ഇരുട്ടില്‍ നടക്കുന്നവന്‍ ഇടറി വീഴും; മറക്കരുത്. അപ്പോള്‍ താങ്ങാന്‍ നിഴല്‍ പോലും ഉണ്ടാകില്ല; കാരണം വെളിച്ചമില്ലെങ്കില്‍ നിഴല്‍ ഉണ്ടാകില്ല.

എന്തായാലും ഡോ. കെ. എസ്. രാധാകൃഷ്ണന്റെ പരിഹാസം ഇതിനകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കഴിഞ്ഞു.

രാജ്യദ്രോഹകുറ്റം ചുമത്തിയ സ്വ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസ് ആരോപണവിധേയമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു. നിരാഹാര സത്യാഗ്രഹ സമരത്തിലൂടെ ബിജെപി നേതാക്കളാണ് വിഷയം ശക്തമായി ഉന്നയിച്ചത്. പിന്നീട് യുഡിഎഫ് നേതാക്കളും ഈ ആവശ്യം ഉയര്‍ത്തി സമരരംഗത്തിറങ്ങി. എന്നാല്‍ ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ത്തിയ മാധ്യമങ്ങളെ പോലും വിമര്‍ശിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. വാര്‍ത്താസമ്മേളനങ്ങളില്‍ മുഖ്യമന്ത്രിയെ വെള്ളം കുടിപ്പിച്ച ചോദ്യങ്ങളുയര്‍ത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം പ്രവര്‍ത്തകര്‍ സൈബര്‍ ആക്രമണവും നടത്തി. വനിതാ മാധ്യമപ്രവര്‍ത്തകരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പോസ്റ്റുകള്‍ ദേശാഭിമാനി ജീവനക്കാരന്‍ തന്നെ പ്രചരിപ്പിക്കുന്ന സാഹചര്യവും ഉണ്ടായി. എന്നാല്‍ ഇത്തരം നടപടികളെ ശക്തമായി അപലപിക്കാന്‍ പോലും മുഖ്യമന്ത്രിയോ, സിപിഎമ്മോ തയ്യാറാകാത്തത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്..

Share17
Tweet
Send
Share

Latest stories from this section

അനാവശ്യമായി ചെലവഴിച്ചത് കോടികൾ ; 10 വർഷത്തിനിടെ നടത്തിയ മുഴുവൻ മെഡിക്കൽ പർച്ചേസുകളിലും ക്രമക്കേടുകൾ ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

‘അധികാരനഷ്ടത്തിന്റെ സങ്കടത്തിനുള്ള മരുന്ന് മാത്രമേ കയ്യിലില്ലാത്തതായുള്ളൂ!’; സഭയിൽ മന്ത്രി കെ. മുരളീധരൻ

നാക്ക് പിഴച്ചതാണെന്ന് പറഞ്ഞ് മാപ്പുപറഞ്ഞ് ഓടി സരിൻ!; സിജെപിക്കെതിരെ ഗൂഢാലോചന ആരോപിച്ച സരിന് സ്വന്തം സഖാക്കളുടെ തല്ല് പേടിച്ച് തിരുത്ത്!

നാക്ക് പിഴച്ചതാണെന്ന് പറഞ്ഞ് മാപ്പുപറഞ്ഞ് ഓടി സരിൻ!; സിജെപിക്കെതിരെ ഗൂഢാലോചന ആരോപിച്ച സരിന് സ്വന്തം സഖാക്കളുടെ തല്ല് പേടിച്ച് തിരുത്ത്!

ഓംപ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ ; അർലേക്കർ തമിഴ്നാട്ടിൽ തുടരും ; പുതിയ ആറ് ഗവർണർമാരെ പ്രഖ്യാപിച്ച് രാഷ്ട്രപതി

ഓംപ്രകാശ് മാഥൂർ പുതിയ കേരള ഗവർണർ ; അർലേക്കർ തമിഴ്നാട്ടിൽ തുടരും ; പുതിയ ആറ് ഗവർണർമാരെ പ്രഖ്യാപിച്ച് രാഷ്ട്രപതി

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

Latest News

‘വൈഭവിന്റെ കരിയർ നശിപ്പിക്കുന്നു, സഞ്ജുവിന് സ്ഥിരതയില്ല’; ഇന്ത്യൻ ടീം മാനേജ്‌മെന്റിനെതിരെ കടുപ്പിച്ച് കെ. ശ്രീകാന്ത്

‘വൈഭവിന്റെ കരിയർ നശിപ്പിക്കുന്നു, സഞ്ജുവിന് സ്ഥിരതയില്ല’; ഇന്ത്യൻ ടീം മാനേജ്‌മെന്റിനെതിരെ കടുപ്പിച്ച് കെ. ശ്രീകാന്ത്

സച്ചിന്റെ അമ്പതാം സെഞ്ച്വറിയുടെ നിഴലിൽ മായാത്ത പോരാട്ടം; സെഞ്ചൂറിയനിൽ ധോണിയുടെ ആ വീരോചിത ഇന്നിങ്സ്

സച്ചിന്റെ അമ്പതാം സെഞ്ച്വറിയുടെ നിഴലിൽ മായാത്ത പോരാട്ടം; സെഞ്ചൂറിയനിൽ ധോണിയുടെ ആ വീരോചിത ഇന്നിങ്സ്

പന്ത് ചുരണ്ടൽ ആരോപണവും ഫോർഫീറ്റും; ക്രിക്കറ്റ് ചരിത്രത്തെ ഉലച്ച 2006-ലെ ‘ഓവൽ’ നാടകം

പന്ത് ചുരണ്ടൽ ആരോപണവും ഫോർഫീറ്റും; ക്രിക്കറ്റ് ചരിത്രത്തെ ഉലച്ച 2006-ലെ ‘ഓവൽ’ നാടകം

300 കോടിയുടെ കരാർ വേണ്ടെന്നുവെച്ച് സ്വന്തം സാമ്രാജ്യത്തിലേക്ക്; 37-ാം വയസ്സിൽ ലിങ്ക്ഡ്ഇനിൽ മാസ്സ് എൻട്രിയുമായി വിരാട് കോഹ്‌ലി

300 കോടിയുടെ കരാർ വേണ്ടെന്നുവെച്ച് സ്വന്തം സാമ്രാജ്യത്തിലേക്ക്; 37-ാം വയസ്സിൽ ലിങ്ക്ഡ്ഇനിൽ മാസ്സ് എൻട്രിയുമായി വിരാട് കോഹ്‌ലി

ഞാൻ സഞ്ജുവിനെ അമിതമായി പുകഴ്ത്തുന്നതല്ല, അവൻ മികച്ചവനാണ്; ഓപ്പണിംഗ് സ്ഥാനത്തെ താരത്തിന്റെ ആധിപത്യത്തെക്കുറിച്ച് അശ്വിൻ

ഞാൻ സഞ്ജുവിനെ അമിതമായി പുകഴ്ത്തുന്നതല്ല, അവൻ മികച്ചവനാണ്; ഓപ്പണിംഗ് സ്ഥാനത്തെ താരത്തിന്റെ ആധിപത്യത്തെക്കുറിച്ച് അശ്വിൻ

‘രാജസ്ഥാൻ അതിർത്തിയിൽ വൻ പാക് ഗൂഢാലോചന തകർത്തു; ഡ്രോൺ വഴി വീഴ്ത്തിയത് 7 കിലോ സ്ഫോടകവസ്തുക്കളും മാരകായുധങ്ങളും!; രണ്ട് പഞ്ചാബ് സ്വദേശികൾ കസ്റ്റഡിയിൽ!’

‘രാജസ്ഥാൻ അതിർത്തിയിൽ വൻ പാക് ഗൂഢാലോചന തകർത്തു; ഡ്രോൺ വഴി വീഴ്ത്തിയത് 7 കിലോ സ്ഫോടകവസ്തുക്കളും മാരകായുധങ്ങളും!; രണ്ട് പഞ്ചാബ് സ്വദേശികൾ കസ്റ്റഡിയിൽ!’

കർണാടക മുഖ്യമന്ത്രിയുടെ കോളറിടിച്ചുപിടിച്ച് രാഹുൽ ഗാന്ധിയുടെ അഹങ്കാരം; അപമാനം സഹിച്ച് ജീവിക്കാൻ കഴിയില്ലെന്ന് ഓർമ്മിപ്പിച്ച് ഹിമന്ത ബിശ്വ ശർമ്മ

കർണാടക മുഖ്യമന്ത്രിയുടെ കോളറിടിച്ചുപിടിച്ച് രാഹുൽ ഗാന്ധിയുടെ അഹങ്കാരം; അപമാനം സഹിച്ച് ജീവിക്കാൻ കഴിയില്ലെന്ന് ഓർമ്മിപ്പിച്ച് ഹിമന്ത ബിശ്വ ശർമ്മ

ഞങ്ങളുടെ ഹലാൽ ഇതര റെസ്റ്റോറന്റ് പൂട്ടിപ്പോകാൻ പാകിസ്താനികൾ ശ്രമിക്കുന്നു; വാടക നൽകാനില്ല, രക്ഷിക്കണം!’; ലണ്ടനിലെ സിഖ് ഉടമയുടെ കണ്ണീരപേക്ഷ

ഞങ്ങളുടെ ഹലാൽ ഇതര റെസ്റ്റോറന്റ് പൂട്ടിപ്പോകാൻ പാകിസ്താനികൾ ശ്രമിക്കുന്നു; വാടക നൽകാനില്ല, രക്ഷിക്കണം!’; ലണ്ടനിലെ സിഖ് ഉടമയുടെ കണ്ണീരപേക്ഷ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies