ഡല്‍ഹി: കോവിഡ് മഹാമാരിക്കെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 74ാം സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിച്ചത്. ആരോഗ്യപ്രവര്‍ത്തകര്‍ രാജ്യത്തിന് നല്‍കുന്നത് മഹനീയ സേവനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
നിശ്ചയദാര്‍ഢ്യം കൊണ്ട് കോവിഡിനെ മറികടക്കാമെന്നും ഈ മഹാമാരിക്കെതിരായ പോരാട്ടം വിജയിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
അതിര്‍ത്തി കടന്നുള്ള ആക്രമണത്തിനെതിരെ പ്രധാനമന്ത്രി വിമര്‍ശനമുന്നയിക്കുകയും ചൈയ്തു. വെട്ടിപ്പിടിക്കല് നയത്തെ ഇന്ത്യ എന്നും എതിര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആത്മനിര്‍ഭര്‍ ഭാരത് എന്നത് 130 കോടി ജനങ്ങളുടെ മന്ത്രാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post