ലഡാക് : ഹിമാലയത്തിലെ ലഡാക്ക് മേഖലയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഐടിബിപി. ലഡാക്കിൽ 14,000 അടി ഉയരത്തിലാണ് കൈകളിൽ ത്രിവർണ്ണ പതാകയേന്തി ഇന്ത്യ ടിബറ്റൻ ബോർഡർ പോലീസ് ഉദ്യോഗസ്ഥർ സ്വാതന്ത്ര്യദിനം ആഘോഷിച്ചത്.
ചടങ്ങുകളുടെ ഭാഗമായി ഉദ്യോഗസ്ഥർ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.കഴിഞ്ഞ മൂന്ന് മാസങ്ങളിൽ ചൈനീസ് സൈനികരെ തുരത്തിക്കൊണ്ട് നടത്തിയ ശക്തമായ പോരാട്ടത്തിൽ സ്തുത്യർഹമായ സേവനം കാഴ്ച വെച്ചതിന് 21 സൈനികർക്ക് ഐടിബിപി ധീരതയ്ക്കുള്ള അവാർഡ് നൽകിയിരുന്നു.
Discussion about this post