രാജ്യം എഴുപത്തിനാലാം സ്വാതന്ത്രദിനം ആഘോഷിക്കുന്ന ഈ വേളയിൽ ജനങ്ങൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും.രാജ്യം സുരക്ഷിതമാക്കി നിലനിർത്തുന്നതിനും രാജ്യത്തിനായി ധീരതയോടെ പൊരുതുകയും ചെയ്യുന്നതിന് രാജ്നാഥ് സിംഗ് ഇന്ത്യൻ സൈനികരെ പ്രത്യേകം അഭിനന്ദിച്ചു.
എല്ലാ സൈനികരുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമത്തിന് ആവശ്യമായ കാര്യങ്ങൾ കേന്ദ്രം മുൻകയ്യെടുത്ത് ചെയ്യുമെന്ന് പ്രതിരോധ മന്ത്രി ട്വിറ്ററിൽ കുറിച്ചു. സ്വാതന്ത്ര്യദിന സന്ദേശത്തിൽ അമിത് ഷാ കൂടുതൽ പ്രാധാന്യം കൊടുത്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ആത്മനിർഭർ ഭാരത്’ ആശയത്തിനാണ്.മോദി ആഗ്രഹിക്കുന്നത് പോലെ കൂടുതൽ തദ്ദേശ വസ്തുക്കൾ ഉല്പാദിപ്പിച്ച് ഇന്ത്യയെ സ്വയം പര്യാപ്തമായി നിലനിർത്താൻ ഓരോ ഇന്ത്യക്കാരും ശ്രമിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു.
Discussion about this post