ന്യൂഡൽഹി : ജൂലൈയിൽ മാത്രം ഇന്ത്യ 23 ലക്ഷം പി.പി.ഇ കിറ്റുകൾ കയറ്റുമതി ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.അമേരിക്ക, യുകെ, യുഎഇ, സെനഗൽ, സ്ലോവേനിയ എന്നീ അഞ്ചു രാജ്യങ്ങളിലേക്കാണ് പേഴ്സണൽ പ്രൊട്ടക്ഷൻ എക്യുമെന്റ് കിറ്റുകൾ ഇന്ത്യ എത്തിച്ചത്.പി.പി.ഇ കിറ്റുകളുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയ നിയമങ്ങൾ സർക്കാർ ലഘൂകരിച്ചത് ആഗോള വിപണിയിൽ സ്ഥാനം പിടിക്കുന്നതിനു രാജ്യത്തെ സഹായിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായാണ് പി.പി.ഇ കിറ്റുകളുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കേന്ദ്രം ലഘൂകരിച്ചത്. പിപിഇ കിറ്റുകൾ, എൻ95 മാസ്കുകൾ, വെന്റിലേറ്ററുകൾ എന്നിവ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും കൃത്യമായ സമയത്ത് എത്തിക്കാനും കേന്ദ്രത്തിന് കഴിഞ്ഞിട്ടുണ്ട്.ഈ വർഷം മാർച്ച് മുതൽ ആഗസ്റ്റ് വരെയുള്ള കാലഘട്ടത്തിൽ 1.28 കോടി പി.പി.ഇ കിറ്റുകളാണ് സംസ്ഥാനങ്ങൾക്ക് സൗജന്യമായി കേന്ദ്രം നൽകിയത്.








