ബഹറിൻ : ബുർഖ ധരിച്ച സ്ത്രീ ഹിന്ദു വിഗ്രഹങ്ങൾ തകർക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. സ്ത്രീയുടെ ഈ പ്രവർത്തിക്ക് പിന്തുണ പ്രഖ്യാപിച്ച് ഒത്തിരി മുസ്ലിം മത വിശ്വാസികളാണ് രംഗത്ത് വന്നിട്ടുള്ളത്.വീഡിയോയിൽ ഗണപതി ഭഗവാന്റെ വിഗ്രഹം സ്ത്രീ തകർക്കുന്നത് വ്യക്തമായി കാണാൻ സാധിക്കും.
വിഗ്രഹങ്ങൾ തകർക്കുന്നത് ‘അല്ലാഹു കൽപിക്കുമ്പോൾ’ മാത്രമായിരിക്കണമെന്നാണ് ചിലരുടെ അഭിപ്രായം.അല്ലാഹുവിന്റെ നിർദേശങ്ങളില്ലാതെ വിഗ്രഹങ്ങൾ നശിപ്പിക്കുന്നത് അന്യായമാണെന്നും വീഡിയോയുടെ താഴെ കുറിച്ചിട്ടുണ്ട്.വിഗ്രഹങ്ങൾ തകർത്തതിന് 54 വയസ്സുള്ള സ്ത്രീക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ബഹറിനിലെ ആഭ്യന്തര മന്ത്രാലയവും ക്യാപിറ്റൽ ഗവർണറേറ്റ് പോലീസിന്റെ ഡയറക്ടർ ജനറലും അറിയിച്ചു.കൂടുതൽ വിവരങ്ങൾക്കായുള്ള അന്വേഷണം നടന്നു വരികയാണ്.
Discussion about this post