ഡൽഹിയിൽ പ്രതിഷേധിച്ച മുസ്‌ലിം യൂത്ത് ലീഗ്, എം.എസ്.എഫ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത നടപടിയെ വിമർശിച്ച് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. ജനാധിപത്യം സംരക്ഷിക്കാൻ തെരുവിലിറങ്ങിയ യുവജന-വിദ്യാർത്ഥി നേതാക്കളെ കസ്റ്റഡിയിലെടുത്ത പോലീസ് നടപടി തികച്ചും ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഭരണഘടനാ വിരുദ്ധവും രാജ്യവിരുദ്ധവുമായ തീരുമാനങ്ങൾ നടപ്പിലാക്കുകയും അതിനെതിരെ ശബ്ദമുയർത്തുന്നവരെ അടിച്ചമർത്തുകയും ചെയ്യുക എന്നത് മാത്രമായി ഭരണകൂടത്തിന്റെ ശൈലി മാറിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ ഇത്തരം നീതികേടുകൾക്ക് മുന്നിൽ തളരാതെ പോരാട്ടം തുടർന്നുപോകുമെന്നും, അനീതിക്കെതിരെ വിരൽചൂണ്ടി അറസ്റ്റ് വരിച്ച പ്രിയപ്പെട്ട സഹപ്രവർത്തകർക്ക് വിപ്ലവാഭിവാദ്യങ്ങളും ഐക്യദാർഢ്യവും നേരുന്നുവെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.










