ബിജെപിയിലും ആര്‍എസ്എസിലും പ്രവര്‍ത്തിക്കുന്ന മുതിർന്ന നേതാക്കളെ കൊലപ്പെടുത്താന്‍ പാക്കിസ്ഥാന്‍ സംഘടനകള്‍ ഗൂഢാലോചന നടത്തുന്നതായി സൂചനകള്‍ ലഭിച്ചെന്ന് കേന്ദ്രസർക്കാർ. ഏറ്റവുമടുത്ത് തന്നെ ഭീകരാക്രമണം നടത്താന്‍ ചില തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് മേല്‍ സമ്മര്‍ദ്ദമുള്ളതായി റിപ്പോര്‍ട്ട് ലഭിച്ചെന്ന് തമിഴ്‌നാട് പൊലീസിനെ ഉദ്ധരിച്ചുകൊണ്ട് ഒരു ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
തുടർന്ന് നേതാക്കള്‍ക്ക് സുരക്ഷ ഒരുക്കാന്‍ രാജ്യവ്യാപകമായി പൊലീസിനും കേന്ദ്രസുരക്ഷാ ഏജന്‍സികള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
ചില ബിജെപി നേതാക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കാന്‍ പാക്കിസ്ഥാന്‍ തീവ്രവാദ സംഘടനകള്‍ രാജ്യത്തെ ചില അധോലോക ക്രിമിനല്‍ ഗ്രൂപ്പുകളെ ചുമതലപ്പെടുത്തിയതായും കേന്ദ്രം കൈമാറിയ ജാഗ്രതാ നിര്‍ദ്ദേശത്തില്‍ സൂചനയുണ്ട്. നേതാക്കളുടെ താമസസ്ഥലം, ദൈംനദിന യാത്രകള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവ അന്വേഷിച്ചറിയാന്‍ ക്രിമിനല്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ രഹസ്യനീക്കങ്ങള്‍ നടക്കുന്നതായും കേന്ദ്രസർക്കാർ വിശദീകരിക്കുന്നു.
ബിജെപി, ആര്‍എസ്എസ്, വിശ്വഹിന്ദു പരിഷത്ത് മുതലായ സംഘടനകളുടെ നേതാക്കള്‍ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്താനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം.
നേതാക്കളും അവരുടെ വ്യക്തിസുരക്ഷാ ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കാനും കേന്ദ്രം നിര്‍ദേശിച്ചു. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചും കനത്ത സുരക്ഷ ഏര്‍പ്പെടുത്താന്‍ കേന്ദ്രം വിവിധ സുരക്ഷാ ഏജന്‍സികൾക്ക് നിർദ്ദേശം നൽകി.
Discussion about this post