ഡൽഹി: രാജ്യത്ത് കോവിഡ് പരിശോധനകളുടെ എണ്ണത്തിൽ റെക്കോര്‍ഡ് വർദ്ധനയെന്ന് കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 9 ലക്ഷത്തോളം പരിശോധനകളാണ് നടന്നത്. 8,99,000 പരിശോധനകള്‍ ഈ രംഗത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ് മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിദിനം രാജ്യത്ത് കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണം കോവിഡ് ബാധിതരുടെ എണ്ണത്തിന് സമാനമാണ്.ശരാശരി 55000-ല്‍ അധികം പേരാണ് പ്രതിദിനം ആശുപത്രി വിടുന്നത്. നിലവില്‍ കോവിഡ് രോഗമുക്തി നേടിയവര്‍ 20 ലക്ഷത്തിലേക്ക് അടുക്കുകയാണ്. മൊത്തം കോവിഡ് ബാധിതരുടെ 25 ശതമാനം മാത്രമാണ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം. മരണനിരക്ക് രണ്ടുശതമാനത്തില്‍ താഴെയാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
Discussion about this post