കൊച്ചി: വണ്ടിച്ചെക്ക് കേസിൽ നടൻ റിസബാവയ്ക്ക് അറസ്റ്റ് വാറന്റ്. എളമക്കര സ്വദേശി സാദിഖ് നൽകിയ പരാതിയിൽ എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്.
സാദിഖിൽ നിന്നും റിസബാവ 2014ൽ 11 ലക്ഷം രൂപ വാങ്ങിയിരുന്നു. ഇത് തിരികെ നൽകാതെ വണ്ടിച്ചെക്ക് നൽകി എന്നാണ് പരാതി.
പണം തിരികെ നൽകാനോ കോടതിയിൽ കീഴടങ്ങാനോ റിസബാവ തയ്യാറായിരുന്നില്ല. ഇതിനെ തുടർന്നാണ് കോടതി വാറന്റ് പുറപ്പെടുവിച്ചത്.
Discussion about this post