കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യന്‍ സൈന്യത്തെയും അവഹേളിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സംഭവത്തില്‍ ട്രോള്‍ ഗ്രൂപ്പായ ഐസിയുവിനെതിരെ കേസെടുത്തു. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരം കസബ പോലീസാണ് കേസെടുത്തിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ലഡാക് സന്ദര്‍ശനത്തെ പരിഹസിച്ചായിരുന്നു ഐസിയുവില്‍ ട്രോള്‍ പ്രചരിച്ചത്.
പേജ് അഡ്മിനെയടക്കം പ്രതിചേര്‍ത്ത് രാമനാട്ടുകര സ്വദേശി അഭിലാഷ് മലയില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ നടപടികള്‍ ആരംഭിച്ചതായി കസബ പോലീസ് വ്യക്തമാക്കി.
ഐസിയു അഡ്മിനും പത്തനംതിട്ട സ്വദേശിയുമായ അഖില്‍ മാലൂരാണ് പ്രധാനമന്ത്രിയേയും സൈന്യത്തേയും അപമാനിച്ച് ട്രോള്‍ പ്രചരിപ്പിച്ചത്.
Discussion about this post