തിരുവനന്തപുരം: ലൈഫ് മിഷന്‍ സിഇഒ യു.വി ജോസിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ലൈഫ് മിഷന്‍ ധാരണാപത്രത്തില്‍ ഒപ്പ് വെച്ചത് യു.വി ജോസാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് വിളിച്ചുവരുത്തും.
ലൈഫ് മിഷന്‍ ഫയലുകള്‍ മുഖ്യമന്ത്രി വിളിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ജോസിനെ ഇഡി ചോദ്യം ചെയ്യുമെന്നുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്.
ലൈഫ് മിഷന്‍ പദ്ധതി വിവാദമായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഫയലുകള്‍ വിളിപ്പിച്ചത്. റെഡ്ക്രസന്റുമായി ബന്ധപ്പെട്ട ഫയലുകളാണ് വിളിപ്പിച്ചത്. നടപടിക്രമം പാലിക്കാതെ ധാരണാപത്രം ഒപ്പിട്ടുവെന്ന ആരോപണത്തിനിടെയാണ് ഫയലുകള്‍ ആവശ്യപ്പെട്ടത്.
Discussion about this post