ബംഗളുരു : ബംഗളുരു കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തവർക്കെതിരെ യു.എ.പി.എ ചുമത്തി കർണാടക സർക്കാർ.61 പ്രധാന പ്രതികൾക്കെതിരെയാണ് സർക്കാർ രാജ്യദ്രോഹ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുള്ളത്.
കലാപവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തവരിൽ നാല്പതോളം പേർക്ക് വിവിധ ഇസ്ലാമിക ഭീകര സംഘടനകളുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.ഭീകരവിരുദ്ധ സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.മുമ്പ് ഭീകര സംഘടനയായ അൽ ഹിന്ദുവായി ബന്ധമുള്ള സമിയുദീൻ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ പേർ സംഘടനയിൽ അംഗമാണെന്ന നിർണായക കണ്ടെത്തലുണ്ടായത്.ഇപ്പോൾ പോലീസ് അറസ്റ്റ് ചെയ്തവരിൽ ഭൂരിഭാഗം പേരും വ്യത്യസ്ത കാലഘട്ടങ്ങളിൽ ഭീകരാക്രമണവും കൊലപാതകവുമുൾപ്പെടെയുള്ള ഗൗരവമായ കുറ്റങ്ങളിൽ പ്രതിയായിരുന്നവരാണ്.
Discussion about this post