ന്യൂഡൽഹി : മുൻ ധനകാര്യ സെക്രട്ടറി രാജീവ് കുമാറിനെ പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു.ഓഗസ്റ്റ് 31ന് രാജീവ്കുമാർ സ്ഥാനമേൽക്കും.അശോക് ലാവസ സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണ് പുതിയ നിയമം.എഡിബി ബാങ്കിന്റെ വൈസ് പ്രസിഡണ്ട് ആയി ചുമതലയേൽക്കുന്നതിനു വേണ്ടിയാണ് അശോക് സ്ഥാനമൊഴിയുന്നത്.
ഇന്നലെ രാത്രിയാണ് നിയമമന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.1984 ബാച്ച് ജാർഖണ്ഡ് കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് രാജീവ് കുമാർ. സ്ഥാനമൊഴിയുന്ന ലാവസയെക്കൂടാതെ സുശീൽ ചന്ദ്രയാണ് മറ്റൊരു തെരഞ്ഞെടുപ്പ് കമ്മീഷണർ.
Discussion about this post