ന്യൂഡൽഹി : ഡൽഹി പോലീസിലെ സ്പെഷ്യൽ സെൽ ആയുധ റാക്കറ്റിലെ അംഗമായ ഒരാളെ പിടികൂടി.ആയുധ വിൽപ്പനക്കാരനാണെന്ന് സംശയിക്കുന്ന അബ്ദുൾ സലാം എന്നയാളെയാണ് പോലീസ് പിടികൂടിയത്.ഇയാളുടെ പക്കൽ നിന്നും 20 സെമി ഓട്ടോമാറ്റിക് പിസ്റ്റൾ, 40 മാഗസിൻ, 50 ലൈവ് കാട്രിഡ്ജസ് എന്നിവ കണ്ടെടുത്തിട്ടുണ്ട്.
ഡൽഹിയിലെ സരയ് കാലേ ഖാൻ ഭാഗത്തു വെച്ചാണ് അബ്ദുൽ സലാമിനെ പിടികൂടിയത്.
15 ലിറ്റർ റിഫൈൻഡ് ഓയിൽ ടിന്നിലാണ് ആയുധങ്ങൾ ഒളിപ്പിച്ചിരുന്നത്.അബ്ദുൾ സലാമിനെ അറസ്റ്റ് ചെയ്യാനെത്തിയപ്പോഴാണ് 15 ലിറ്ററിന്റെ റിഫൈൻഡ് ഓയിൽ ടിൻ പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുന്നത്.ഇതിൽ സംശയം തോന്നി പരിശോധന നടത്തിയപ്പോൾ ഒളിപ്പിച്ചു വെച്ച ആയുധങ്ങൾ കണ്ടെത്തുകയായിരുന്നു.മധ്യപ്രദേശിലെ സെന്ധ്വയിൽ നിന്നാണ് ആയുധങ്ങൾ എത്തിയതെന്ന് ചോദ്യംചെയ്യലിൽ അബ്ദുൽസലാം പോലീസിനോട് പറഞ്ഞു.
Discussion about this post