ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റ മറവിൽ വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കാന്‍ ഡല്‍ഹി മുന്‍ ആംആദ്മി കൗണ്‍സില്‍ താഹിര്‍ ഹുസൈന്‍ ശ്രമിച്ചതായി ഡൽഹി കോടതി. അങ്കിത് ശര്‍മ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് താഹിര്‍ ഹുസൈനെതിരെ സമര്‍പ്പിച്ച കുറ്റപത്രം പരിഗണിക്കവെയാണ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് പുരുഷോത്തം പഥക് ഇക്കാര്യം വ്യക്തമാക്കിയത്.
ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തമ്മിലടിപ്പിച്ച് വർഗീയ കലാപത്തിനായിരുന്നു താഹിര്‍ ഹുസൈന്‍റെ പദ്ധതിയെന്നും പഥക്ക് വ്യക്തമാക്കി.
ഹിന്ദുക്കള്‍ മുസ്ലീങ്ങളെ കൊല്ലുകയും അവരുടെ കടകളും മറ്റും തീയിട്ടു നശിപ്പിക്കുകയും ചെയ്തതായി താഹിര്‍ ഹുസൈന്‍ കൂടെയുള്ളവരെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചിരുന്നു. ഒരു ഹിന്ദുവിനെയും വെറുതെ വിടരുതെന്ന് കലാപത്തിനിടെ താഹിര്‍ ആഹ്വാനം ചെയ്തിരുന്നു. തുടര്‍ന്ന് ഫെബ്രുവരി 24, 25 തിയതികളിലാണ് കലാപകാരികള്‍ വ്യാപക ആക്രമണം അഴിച്ചുവിട്ടത്. ഹിന്ദുക്കളുടെ കടകള്‍ക്കും വീടുകള്‍ക്കും നേരെ ഇവര്‍ കല്ലുകളും പെട്രോള്‍ ബോംബുകളും ഉപയോഗിച്ച് ആക്രമണം നടത്തി. ഹിന്ദുക്കളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതിനിടെയാണ് അങ്കിത് ശര്‍മ്മ കലാപകാരികളുടെ പിടിയില്‍ ആയത്. അങ്കിതിന്റെ ചാന്ദ്ബാഗിലേക്ക് കലാപകാരികള്‍ ബലമായി പിടിച്ചു കൊണ്ടുവരികയും പിന്നീട് കൊല്ലുകയും ആയിരുന്നു എന്നും പഥക് കൂട്ടിച്ചേര്‍ത്തു.
Discussion about this post