കശ്മീർ റെയിൽവേ പ്രോജക്ട് 2022 ആഗസ്റ്റ് 15നുള്ളിൽ അവസാനിപ്പിക്കണമെന്ന് റെയിൽവേ.ഇതേ തുടർന്ന്, ജമ്മു കശ്മീരിൽ പുതിയതായി നിയമിച്ച ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ഉദ്ദംപ്പൂർ-ശ്രീനഗർ-ബരാമുള്ള റെയിൽവേ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി.27,949 കോടി രൂപയാണ് ഈ വമ്പൻ പ്രൊജക്റ്റിന് വേണ്ടി വരുന്ന ചിലവ്.
272 കിലോമീറ്റർ ദൂരത്തിൽ പണി കഴിപ്പിക്കാൻ ഉദ്ദേശിക്കുന്ന റെയിൽവേ പാളത്തിന്റെ 161 കിലോമീറ്ററോളം നിർമാണ പ്രവർത്തനങ്ങൾ അവസാനിച്ചതായും ബാക്കിയുള്ള കത്ര-ബനിഹാൽ ഭാഗത്തെ റെയിൽവെ പാലത്തിന്റെ നിർമ്മാണം 2022 ആഗസ്ത് 15 ഓടെ അവസാനിപ്പിക്കണമെന്നും റെയിൽവേ മനോജ് സിൻഹയോട് ആവശ്യപ്പെട്ടിട്ടുണ്ട്. റെയിൽവേ ലൈൻ പ്രൊജക്റ്റ് ഈ പ്രദേശത്തിന് വളരെ പ്രാധാന്യം നൽകുന്ന സംരംഭമായാണ് കണക്കാക്കുന്നത്.ചെനാബ് നദിയ്ക്ക് മുകളിലൂടെ ഏറ്റവുമുയരത്തിൽ പണി കഴിപ്പിക്കുന്ന റെയിൽവേ പാലവും, അഞ്ചിനല്ലയിൽ പണി കഴിപ്പിക്കുന്ന ഇന്ത്യയുടെ ആദ്യം കേബിൾ റെയിൽവേ പാലവും ഈ പ്രൊജെക്റ്റിൽ ഉൾപ്പെടുന്നുണ്ട്.
Discussion about this post