ഡല്‍ഹി: മയിലിന് ഭക്ഷണം നല്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വീഡിയോ നിമിഷങ്ങള്‍ കൊണ്ടാണ്
വൈറലായിരിക്കുന്നത്. തന്റെ ഔദ്യോഗിക വസതിയില്‍ മയിലിനൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങളാണ് അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
‘അമൂല്യമായ നിമിഷങ്ങള്‍’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനോടൊപ്പം ഹിന്ദി കവിതകളുടെ വരികളും നല്‍കിയിട്ടുണ്ട്. മയിലിന് ഭക്ഷണം കൊടുക്കുന്നതും അത് പീലികള്‍ വിടര്‍ത്തി ആടുന്നതും വിഡിയോയിലുണ്ട്. മോദിയുടെ പ്രഭാതസവാരിയിലും വ്യായാമം ചെയ്യുമ്പോഴും കൂട്ടായി ഈ മയിലും ഉണ്ട്. പ്രഭാത വ്യായമങ്ങള്ക്കിടയിലാണ് പ്രധാനമന്ത്രി മയിലിന് ഭക്ഷണം കൊടുക്കുന്നത്.
ഈ രീതി പതിവാണെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ നല്കുന്ന സൂചന. പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം പക്ഷികള്‍ക്ക് കൂടൊരുക്കുന്നതിനായി ഗ്രാമങ്ങളില്‍ കാണുന്നതു പോലെ സ്വാഭാവികമായ സ്ഥലങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും പറയുന്നു.
https://twitter.com/narendramodi/status/1297445645075136512?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1297445645075136512%7Ctwgr%5E&ref_url=https%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam%2Ftimeskerala-epaper-timesker%2Fmayilinbhakshanamnalkunnaveediyopangkuvechpradhanamanthri-newsid-n208810336
Discussion about this post