ഇസ്ലാമബാദ് : മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് പാകിസ്ഥാൻ ഭരണകൂടം.നവാസ് ഷരീഫ് നിലവിൽ ചികിത്സയ്ക്കായി ലണ്ടനിലാണ്.
സർക്കാരിന്റെ പ്രത്യേക അനുമതി വാങ്ങിയാണ് നവാസ് ഷെരീഫ് രാജ്യം വിട്ടത്. നാലാഴ്ചത്തെ കാലാവധി ഡിസംബർ മാസം അവസാനത്തോടെ അവസാനിച്ചിരുന്നു. കോവിഡ് മഹാമാരി മൂലം രാജ്യം വിട്ട് പുറത്ത് പോവരുതെന്ന ഡോക്ടറുടെ നിർദേശം രേഖാ മൂലം നവാസ് ഷെരീഫ് ലാഹോർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.എന്നാൽ, ലണ്ടനിലെ തെരുവുകളിൽ മകൻ ഹസൻ ഒപ്പം നടക്കുന്ന നവാസിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ ആണ് പാകിസ്താൻ ഭരണകൂടം നവാസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.ഇയാളെ കൈമാറാൻ ബ്രിട്ടീഷ് സർക്കാരിനോട് അപേക്ഷിക്കുമെന്നും പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.








