ഡൽഹി : ഡൽഹി മെട്രോ തുറന്നു പ്രവർത്തിപ്പിക്കാൻ കേന്ദ്രസർക്കാരിനോട് അനുമതി തേടി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.തുടക്കത്തിൽ, പരീക്ഷണമെന്ന നിലയിൽ ട്രയൽ അടിസ്ഥാനത്തിൽ വേണം മെട്രോ പ്രവർത്തിപ്പിക്കേണ്ടതെന്ന് കെജ്രിവാൾ വ്യക്തമാക്കി.
കേന്ദ്രസർക്കാർ അനുകൂലമായ നടപടി കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായും കെജ്രിവാൾ പറഞ്ഞു.ലോക്ഡൗൺ ഒരിക്കൽ മാത്രം പ്രഖ്യാപിച്ചു കൊണ്ട് വിജയകരമായി കോവിഡിനെ പ്രതിരോധിച്ച ഒരേയൊരു നഗരം ഡൽഹിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post