സ്റ്റാര്‍ ഇന്ത്യ മുന്‍ സി.ഇ.ഒ പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യ ഇന്ദ്രാണി മുഖര്‍ജിയുമായി സൗഹൃദത്തിലായിരുന്നില്ലെന്ന് രാഹുല്‍ മുഖര്‍ജി. മുംബൈ പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ദ്രാണിയുടെ ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയുടെ മകനാണ് രാഹുല്‍ മുഖര്‍ജി. രാഹുലും മരിച്ച ഷീന ബോറയും അടുപ്പത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇന്ദ്രാണി ബന്ധത്തിന് എതിരായിരുന്നെന്ന് പീറ്റര്‍ മുഖര്‍ജി വെളിപ്പെടുത്തി.
സഞ്ജീവ് ഖന്നക്കെതിരെ കൂടുതല്‍ തെളിവുകളുണ്ടെന്നു പൊലീസ് അധികൃതര്‍ പറഞ്ഞു. സഞ്ജീവ് ഖന്ന, ഇന്ദ്രാണി, ഡ്രൈവര്‍ എന്നിവരുടെ ഫോണ്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചു. കൊലപാതകം നടക്കുമ്പോള്‍ മൂവരുടെയും മൊബൈല്‍ ഫോണ്‍ ഒരോ ടവര്‍ പരിധിയിലായിരുന്നു.
ഇന്ദ്രാണി കേസില്‍ പൊലീസ് അന്വേഷണം രണ്ടു സാധ്യതകള്‍ മുന്‍നിര്‍ത്തിയാണ് അന്വേഷണം നടത്തുന്നത്. മകളാണെന്ന കാര്യം വെളിപ്പെടുത്തുമെന്ന് ഷീന ഇന്ദ്രാണിയെ ഭീഷണിപ്പെടുത്തിയിരിക്കാം. സാമ്പത്തിക തര്‍ക്കമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്നും അന്വേഷിക്കുന്നു
അതേസമയം, മകളെ കൊലപ്പെടുത്തിയ കേസില്‍ സ്റ്റാര്‍ ടിവി മുന്‍ സി.ഇ.ഒ. പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യ ഇന്ദ്രാണി മുഖര്‍ജിയുടെ ആദ്യഭര്‍ത്താവ് സഞ്ജീവ് ഖന്നയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സഞ്ജീവ് ഖന്നയും ഡ്രൈവറും ചേര്‍ന്ന് ഇന്ദ്രാണിയുടെ ഒത്താശയോടെ മകളെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഏറെക്കുറെ പൊലീസിന് വ്യക്തമായിട്ടുണ്ട്. വ്യക്തമായിട്ടുണ്ട്. കൊലപാതകത്തിന്റെ യഥാര്‍ഥ കാരണമെന്തെന്ന് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പ്രതികളില്‍ നിന്ന് ലഭിക്കേണ്ടതുണ്ട്. മുംബൈ പൊലീസ് മൂന്നുസംഘങ്ങള്‍ രൂപീകരിച്ചാണ് കേസന്വേഷണം.
Discussion about this post