ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടറിന് കൊറോണ സ്ഥിരീകരിച്ചു.ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. തനിക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയിട്ടുള്ളവരെല്ലാം നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ഇന്ന് ഉച്ചയ്ക്ക് ഹരിയാന നിയമസഭാ സ്പീക്കർ ഗ്യാൻചന്ദ്ര ഗുപ്തയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.സ്പീക്കറിനു കോവിഡ് സ്ഥിരീകരിച്ചതിനാൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മറ്റു മന്ത്രിമാർ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് അധികൃതർ അറിയിച്ചിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിലാണ് മനോഹർ ലാൽ ഘട്ടറിന് കോവിഡ് ബാധയുള്ളതായി കണ്ടെത്തിയത്.ഹരിയാനയിലെ 6 നിയമസഭാംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Discussion about this post