തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ തീപിടിത്തമുണ്ടായ സംഭവത്തില്‍ തലസ്ഥാനത്ത് പ്രതിഷേധം ആളി കത്തുന്നു. മഹിള കോണ്‍ഗ്രസ്, എസ്ഡിപിഐ, ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിന് മുന്പില് എത്തി.
മഹിളകോണ്ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. പ്രതിഷേധവുമായി എത്തിയ എസ്ഡിപിഐ, യുവമോര്‍ച്ച പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസിന് ബലം പ്രയോഗിക്കേണ്ടി വന്നു. എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും പ്രതിഷേധ മാര്‍ച്ചുകള്‍ സെക്രട്ടേറിയറ്റിനു മുന്‍പിലെത്തി.
കണ്ണൂര്‍ കളക്ടറേറ്റിലേക്ക് യുവമോര്‍ച്ച നടത്തിയ പ്രകടനം പൊലീസ് തടഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സമരക്കാര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് ലാത്തിച്ചാര്‍ജില്‍ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.
കൊച്ചിയില്‍ കണയന്നൂരില്‍ ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Discussion about this post