അഹമ്മദാബാദ്: മഴയുടെ മനോഹാരിതയിൽ മുങ്ങി നിൽക്കുന്ന മൊട്ടേര സൂര്യക്ഷേത്രത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി പങ്കുവെച്ച പൈതൃക ഭൂമിയുടെ മനോഹാരിത ഏറ്റെടുത്തിരിക്കുകയാണ് സാമൂഹിക മാദ്ധ്യമങ്ങൾ.
https://twitter.com/narendramodi/status/1298443901703827457?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1298443901703827457%7Ctwgr%5E&ref_url=https%3A%2F%2Fwww.hindustantimes.com%2Fit-s-viral%2Fprime-minister-narendra-modi-shares-beautiful-video-of-iconic-sun-temple-in-modhera-gujarat%2Fstory-Ph3ypV42mQHrfJgNqWf2AN.html
‘മൊട്ടേരയിലെ ദിവ്യമായ സൂര്യക്ഷേത്രം മഴയിൽ അതിസുന്ദരമായി കാണപ്പെടുന്നു! നോക്കൂ..‘ എന്ന കുറിപ്പോടെയാണ് പ്രധാനമന്ത്രി ട്വിറ്ററിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ പടിക്കെട്ടുകളിലൂടെ മഴവെള്ളം ഒഴുകിയിറങ്ങുന്നതും വീഡിയോയിൽ കാണാം.
പുഷ്പാവതി നദിയുടെ തീരത്ത് പണികഴിപ്പിച്ചിരിക്കുന്ന സൂര്യക്ഷേത്രം സോളങ്കി ഭരണാധികാരികളുടെ കാലത്ത് നിർമ്മിക്കപ്പെട്ടതാണ്. പ്രധാനമന്ത്രി പങ്കുവെച്ച വീഡിയോ ഇതിനോടകം ആറ് ലക്ഷത്തോളം പേർ കണ്ടു കഴിഞ്ഞു. ഒരു ലക്ഷത്തോളം ലൈക്കുകൾ നേടിയ വീഡിയോ പതിനെണ്ണായിരത്തോളം പേർ റീട്വീറ്റ് ചെയ്തിട്ടുണ്ട്.
സൂപ്പർ താരം പ്രഭാസ് അടക്കമുള്ള നിരവധി പ്രമുഖർ പ്രധാനമന്ത്രിയുടെ വീഡിയോക്ക് പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്.
https://twitter.com/ivd_RadheShyam/status/1298445830089662464?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1298445830089662464%7Ctwgr%5E&ref_url=https%3A%2F%2Fwww.hindustantimes.com%2Fit-s-viral%2Fprime-minister-narendra-modi-shares-beautiful-video-of-iconic-sun-temple-in-modhera-gujarat%2Fstory-Ph3ypV42mQHrfJgNqWf2AN.html
Discussion about this post