ന്യൂഡൽഹി : തന്റെയും കുടുംബത്തിന്റെയും ജീവന് ഭീഷണിയുണ്ടെന്നും ആയതിനാൽ സംരക്ഷണം വേണമെന്നും മുംബൈ പോലീസിനോടാവശ്യപ്പെട്ട് നടി റിയ ചക്രബർത്തി.തന്റേയും കുടുംബത്തിന്റേയും സുരക്ഷ ഉറപ്പാക്കിയാൽ മാത്രമെ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സഹകരികരിക്കാൻ കഴിയുകയുള്ളൂവെന്ന് റിയ വ്യക്തമാക്കിയിട്ടുണ്ട്.ഒരു കൂട്ടം മാധ്യമ പ്രവർത്തകർ റിയയുടെ പിതാവ് ഇന്ദ്രജിത് ചക്രബർത്തിയെ നീങ്ങാൻ അനുവദിക്കാത്ത രീതിയിൽ അദ്ദേഹത്തിന്റെ ചുറ്റും കൂടി നിൽക്കുന്നതായുള്ള വീഡിയോ റിയ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
നടൻ സുശാന്തിന്റെ മരണത്തിന്റെ അന്വേഷണം റിയയുമായി കേന്ദ്രീകരിച്ചാണ് ഇപ്പോൾ മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നത്.സുശാന്തിനെ ആത്മഹത്യാ ചെയ്യാൻ പ്രേരിപ്പിച്ചത് റിയയാണെന്ന് ചൂണ്ടിക്കാട്ടി റിയക്കെതിരെ സുശാന്തിന്റെ പിതാവ് കെ.കെ സിംഗ് പരാതി നൽകിയിരുന്നു.നിലവിൽ, സി.ബി.ഐ കേസ് അന്വേഷിച്ചു വരികയാണ്.








