വടക്കാഞ്ചേരി : വടക്കാഞ്ചേരിയിലെ വിവാദ ലൈഫ് മിഷൻ പ്ലാൻ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കാറ്റടിച്ചാൽ മറിഞ്ഞു വീഴുന്ന കെട്ടിടം, നല്ലൊരു മഴയെപ്പോലും അതിജീവിക്കാൻ ശക്‌തിയുള്ളതല്ലെന്ന് ചെന്നിത്തല വ്യക്തമാക്കി.
“ഒറ്റ നോട്ടത്തിൽ തന്നെ തട്ടിപ്പ് മനസ്സിലാകുന്ന വിധം ഉണ്ടാക്കിയ കെട്ടിടമാണ്.ഇവിടെ താമസിക്കുന്നവർ ആദ്യം ചെയ്യേണ്ടത് ഒരു ഇൻഷുറൻസ് എടുക്കുകയാണ്.ഏത് നിമിഷം വേണമെങ്കിലും ഒരു ദുരന്തം ഉണ്ടായേക്കാം” ചെന്നിത്തല പറഞ്ഞു.ഫ്ലാറ്റ് നിർമാണത്തിലെ ക്രമക്കേടുകളും അഴിമതിയും കണ്ടെത്താൻ സിബിഐ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു












