തിരുവനന്തപുരം : കേരള കോൺഗ്രസ് ജോസ്.കെ.മാണി പക്ഷത്തെ സ്വീകരിക്കാൻ സിപിഎം തയ്യാറെടുക്കുന്നു.യു.ഡി.എഫ് വിട്ട് വരുന്നവരെ നിലപാട് നോക്കി സ്വീകരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വെളിപ്പെടുത്തി.
കൂട്ടായ ചർച്ചകളിലൂടെ തീരുമാനമെടുക്കുമെന്നും യു.ഡി.എഫിനെയും ബി.ജെ.പിയെയും ദുർബലപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ കോടിയേരി വ്യക്തമാക്കി.സംഘടനാപരവും രാഷ്ട്രീയവുമായി യുഡിഎഫ് നേരിടുന്ന പ്രതിസന്ധി വളരെ വലുതാണെന്ന് രാജ്യസഭാ ഉപതെരഞ്ഞെടുപ്പിലേയും അവിശ്വാസ പ്രമേയത്തിലേയും വോട്ടെടുപ്പ് തെളിയിച്ചുവെന്ന് കോടിയേരി ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു.











