ജമ്മുകശ്മീരിൽ വിവിധ സ്ഥലങ്ങളിലായി പ്രളയബാധ.കത്വ,പൂഞ്ച്, ഗുർസായി മേഖലകളെ വലിയതോതിൽ പ്രളയം ബാധിച്ചിരിക്കുകയാണ്.കത്വയിൽ രണ്ടുദിവസമായി കുടുങ്ങിയ ഏഴുപേരെ വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്റർ എത്തിയാണ് രക്ഷപ്പെടുത്തിയത്.ഉജ്ജ് നദിയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് സ്ത്രീകളും കുട്ടികളുമടക്കം ഏഴ് പേർ കുടുങ്ങിപ്പോയത്.
ഖാനെതർ-സലോത്രി മേഖലകളിലും വൻതോതിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.കഴിഞ്ഞ മൂന്നുവർഷമായി ജമ്മു കാശ്മീരിന്റെ പല ഭാഗങ്ങളിലും കനത്ത മഴയാണ് പെയ്യുന്നത്. ഇതിന്റെ ഫലമായാണ് അരുവികളിലെയും നദികളിലെയും ജലനിരപ്പ് ക്രമാതീതമായി വർധിച്ചത്.
Discussion about this post