ലോകബാങ്ക് പുറത്തിറക്കുന്ന വ്യവസായ സൗഹൃദ രാജ്യങ്ങളുടെ റാങ്കിങ്ങിൽ കൃത്രിമം കലർന്നതായി അന്താരാഷ്ട്ര മാധ്യമമായ വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.ചൈന, അസർബൈജാൻ, യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ രേഖകളിൽ കൃത്രിമം കലർന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ അഞ്ചു വർഷത്തെ റാങ്കിംഗ് പട്ടികകൾ ലോകബാങ്ക് പുന:പരിശോധിക്കുകയാണ്.ചൈനയുടെ യഥാർത്ഥ സ്ഥാനം രേഖപ്പെടുത്തിയതിനേക്കാൾ ഒരുപാട് താഴെയാണെന്നാണ് വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നത്.ലോകാരോഗ്യ സംഘടനയും ചൈനയുമായുള്ള അവിശുദ്ധബന്ധം അമേരിക്ക ചോദ്യം ചെയ്തതോടെ, അന്താരാഷ്ട്ര സ്ഥാപനങ്ങൾ മുഴുവൻ സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്.
ഇതോടു കൂടെ, ഇന്ത്യ അടക്കമുള്ള നിരവധി വികസ്വര രാജ്യങ്ങളുടെ യഥാർത്ഥ റാങ്ക് രേഖപ്പെടുത്തിയതിനെക്കാളും ഒരുപാട് മുകളിലായിരിക്കും എന്നുള്ളതും ശ്രദ്ധേയമാണ്. രേഖകളുടെ ഓഡിറ്റിംഗ് നടക്കുന്നതിനാൽ, ഒക്‌ടോബറിൽ പുറത്തിറങ്ങേണ്ട 2020 റിപ്പോർട്ട് വൈകുമെന്ന് ലോകബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്.











