യു.പി ആഭ്യന്തര മന്ത്രാലയത്തോട് ‘ലവ് ജിഹാദ് ‘ അവസാനിപ്പിക്കാനുള്ള കർശന നടപടികളെടുക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.ലവ് ജിഹാദുമായി ബന്ധപ്പെട്ട കേസുകൾ ദിനംപ്രതി വർദ്ധിച്ചു വരികയാണെന്ന് ഉത്തർപ്രദേശ് പോലീസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ‘ലവ് ജിഹാദ്’ തടയാനാവശ്യമായ നടപടികളെടുക്കാൻ മുഖ്യമന്ത്രി നിർദേശിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകനായ മൃത്യുഞ്ജയ് കുമാർ വ്യക്തമാക്കി.
വ്യത്യസ്ത മതത്തിലുള്ള വ്യക്തികൾ പരസ്പരം വിവാഹം ചെയ്യുകയും വിവാഹത്തിനു ശേഷം മതം മാറ്റുകയും ചെയ്യുന്ന പ്രവണത വർദ്ധിച്ചു വരികയാണ്.യുപിയിൽ മുസ്ലീം യുവാക്കൾ ഹിന്ദുമതത്തിലെ സ്ത്രീകളെ വിവാഹം ചെയ്ത് നിർബന്ധിച്ചു മതം മാറ്റുകയാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.ഉത്തർപ്രദേശിലെ കാൺപൂർ, മീററ്റ്,ലാക്കിംപൂർ എന്നിവിടങ്ങളിലാണ് ഇത്തരം കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Discussion about this post