തിരുവനന്തപുരം : വെഞ്ഞാറമൂട് കോൺഗ്രസ് ഓഫീസ് തീയിട്ട് നശിപ്പിച്ചു.ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.വെഞ്ഞാറമൂട് ഇരട്ട കൊലപാതകത്തെ തുടർന്നാണ് സംഭവം.അക്രമം നടത്തിയത് സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു.അക്രമത്തിൽ പ്രതിഷേധിച്ച് വെമ്പായത്ത് ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.
ഡിവൈഎഫ്ഐ തേവലക്കര യൂണിറ്റ് സെക്രട്ടറി മിഥിലാജ്, സിപിഎം കാലിങ്ങിൻ മുഖം ബ്രാഞ്ച് മെമ്പർ ഹക്ക് മുഹമ്മദ് എന്നിവരെയാണ് മിനിഞ്ഞാന്ന് രാത്രി അക്രമികൾ വെട്ടിക്കൊന്നത്.സംഭവത്തിന് പിറകിൽ കോൺഗ്രസ് ആണെന്ന് പ്രദേശത്തെ സിപിഎം നേതാക്കൾ ആരോപിച്ചിരുന്നു.യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ആക്രമിച്ചതെന്ന് കൊല്ലപ്പെട്ടവർക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
Discussion about this post