ന്യൂഡൽഹി : ഭൂമിയിൽ നിന്നും 9.3 ബില്യൺ പ്രകാശവർഷങ്ങൾ അകലെയുള്ള നക്ഷത്ര സമൂഹത്തിലെ അൾട്രാവയലറ്റ് പ്രകാശ രശ്മികളെ കണ്ടെത്തി ഇന്ത്യൻ ശാസ്ത്രജ്ഞർ.ഇന്ത്യയ്ക്കിത് അഭിമാന നിമിഷമാണെന്നും ഇന്ത്യയുടെ ആദ്യ മൾട്ടി വേവ്ലെങ്ത്ത് ബഹിരാകാശ ടെലസ്കോപ്പായ ആസ്ട്രോസാറ്റിന്റെ സഹായത്തോടെയാണ് അൾട്രാവയലറ്റ് കിരണങ്ങൾ കണ്ടെത്താനായതെന്നും കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.
2015-ലാണ് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ബഹിരാകാശ ദൂരദർശിനിയായ ആസ്ട്രോസാറ്റ് പുറത്തിറക്കിയത്.ഈ ദൂരദർശിനിയുടെ സഹായത്തോടെ പൂനെയിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ആസ്ട്രോണോമി ആൻഡ് ആസ്ട്രോഫിസിക്സിലുള്ള (ഐയുസിഎഎ )ഒരു കൂട്ടം ആസ്ട്രോണമി വിദഗ്ധരാണ് അൾട്രാവയലറ്റ് പ്രകാശ രശ്മികളെ കണ്ടെത്തിയത്.അതിനു നേതൃത്വം നൽകിയത് ഐയുസിഎഎയിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ. കനക് സാഹയാണ്.ഇന്ത്യയെ അഭിനന്ദിച്ച് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ രംഗത്തു വന്നിട്ടുണ്ട്
Discussion about this post